ഭൂമി കുംഭകോണം: ശിവസേന നേതാവ് സഞ്ജയ് റാവത്ത് നാല് ദിവസത്തെ ഇഡി കസ്റ്റഡിയില്‍
മുംബൈ: കെട്ടിട പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ നാല് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ ഏജന്‍സി എട്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. കേസില്‍ രണ്ട് തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന അദ്ദേഹത്തെ വസതിയില്‍ എത്തി ഇ ഡി സംഘം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇതുവരെയുള്ള അന്വേഷണവും അതില്‍ കണ്ടെത്തിയ വസ്തുതകളും കണക്കിലെടുത്ത് പ്രതിയുടെ കസ്റ്റഡി ആവശ്യമാണെന്ന നിഗമനത്തിലെത്തിയെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ എട്ട് ദിവസത്തെ കസ്റ്റഡി അനുവദിക്കാനാവില്ല. അതിനാല്‍ പ്രതിയെ 4 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടെന്ന് കോടതി അറിയിച്ചു. കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളാണ് റാവത്തും കുടുംബവും എന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹിറ്റെന്‍ വെനേഗോങ്കര്‍ ഇ ഡിയെ പ്രതിനിധീകരിച്ച കോടതിയെ അറിയിച്ചു.

അതേസമയം, റാവത്തിന്റെ അര്‍ദ്ധരാത്രി അറസ്റ്റ് മുംബൈയിലെ പല സ്ഥലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണമായി. കനത്ത സുരക്ഷ ഒരുക്കിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി ഇന്ന് റാവുത്തിനെ കോടതിയില്‍ ഹാജരാക്കിയത്. മഹാരാഷ്ട്ര തലസ്ഥാനത്തെ ചാള്‍ പുനര്‍വികസിപ്പിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ശിവസേന നേതാവിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ജൂലായ് ഒന്നിന് റാവത്ത് ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍
പിന്നീടാണ് രണ്ട് തവണ ഹാജരാകാന്‍ സമന്‍സ് അയച്ചത്. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ സാധിക്കില്ലെന്ന് റാവത്ത് അറിയിക്കുകയായിരുന്നു. ഉദ്ധവ് താക്കറെയുടെ അടുത്ത സഹായിയായും ശിവസേനയുടെ വക്താവായും സാമ്‌ന പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററുമാണ് സഞ്ജയ് റാവത്ത്. അതേസമയം, റാവത്തിന്റെ അറസ്റ്റില്‍ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച താക്കറെ, ഒരു സമ്മര്‍ദത്തിനും വഴങ്ങാത്തതിനാല്‍ അദ്ദേഹത്തില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു.
അതേസമയം, കേസില്‍ സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി പ്രവീണ്‍ റാവത്തിനെ നേരത്തെ അറസ്റ്റ് ചെയ്യുകയും ശിവസേന നേതാവിന്റെ ഭാര്യ വര്‍ഷ റാവത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. പ്രവീണ്‍ റാവത്ത് എച്ച്ഡിഐഎല്ലില്‍ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്നും അത് സഞ്ജയ് റാവത്തിന്റെ കുടുംബം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികള്‍, കുടുംബാംഗങ്ങള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിട്ടുവെന്നുമാണ് ഇ ഡി പറയുന്നത്.












Click it and Unblock the Notifications