Get Updates
Get notified of breaking news, exclusive insights, and must-see stories!

പവൻ കുമാർ ചാംലിംഗ്; രണ്ട് സീറ്റിലും പരാജയപ്പെട്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന മുഖ്യമന്ത്രി

സിക്കിം നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നിലവിലെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ് കെ എം) ഏകപക്ഷീയമായ വിജയമാണ് ഉറപ്പിക്കുന്നത്. ആകെ 32 സീറ്റുകളുള്ള സിക്കിം നിയമസഭയില്‍ ഇതിനോടകം തന്നെ ഇരുപതിലേറെ സീറ്റുകളില്‍ വിജയിച്ച എസ് കെ എം നിരവധി സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ് ഡി എഫിന് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

മുൻ മുഖ്യമന്ത്രിയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ് ഡി എഫ്) മേധാവിയുമായ പവൻ കുമാർ ചാംലിംഗ് മത്സരിച്ച രണ്ട് സീറ്റുകളിലും വലിയ പരാജയം നേരിട്ടു. നാംചെയ്ബംഗ് സീറ്റിൽ എസ് കെ എം സ്ഥാനാർത്ഥി രാജു ബാസ്‌നെറ്റിനോട് 2256 വോട്ടുകൾക്കും പോക്ലോക്ക് കമ്രാംഗ് അസംബ്ലി മണ്ഡലത്തിൽ എസ്‌ കെ എമ്മിലെ തന്നെ ഭോജ് രാജ് റായിയോട് 3063 വോട്ടുകൾക്കുമാണ് പവൻ കുമാർ ചാംലിംഗ് പരാജയപ്പെട്ടത്.

sdf-sikkim

മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിൻ്റെ റെക്കോർഡ് മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന റെക്കോർഡ് സ്വന്തം പേരില്‍ കുറിച്ച നേതാവാണ് പവൻ കുമാർ ചാംലിംഗ്. 2018 ഏപ്രിൽ 29 നായിരുന്നു അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. 1994, 1999, 2004, 2009, 2014 സിക്കിം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് അഞ്ച് തവണ തുടർച്ചയായി മുഖ്യമന്ത്രിയായ അദ്ദേഹം എസ് ഡി എഫിന്റെ അധ്യക്ഷനുമാണ്.

1989 മുതൽ 1992 വരെ നർ ബഹദൂർ ഭണ്ഡാരിയുടെ സിക്കിം സംഗ്രാം പരിഷത്ത് സർക്കാരിൻ്റെ കീഴിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന പവൻ കുമാർ ചാംലിംഗ് 1993 മാർച്ചിൽ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടെന്ന സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു. നേപ്പാളി ഭാഷയിലെ കവിയും ഗാനരചയിതാവും കൂടിയാണ് അദ്ദേഹം.

ഷിയാരിയാണ് സംസ്ഥാനത്ത് എസ് ഡി എഫ് വിജയിച്ച ഏക സീറ്റ്. ടെൻസിങ് നോർബു ലാംതയായിരുന്നു ഇവിടെ എസ് ഡി എഫിന്റെ സ്ഥാനാർത്ഥി. ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്‌ കെ എമ്മിൽ നിന്നും രാജിവെച്ച് എസ് ഡി എഫില്‍ എത്തിയ നേതാവാണ് ടെൻസിങ് നോർബു ലാംത. മുന്‍ ഇന്ത്യ ഫുട്ബോളർ ബൈച്ചുങ് ബൂട്ടിയ അടക്കമുള്ള മറ്റെല്ലാം എസ് ഡി എഫ് സ്ഥാനാർത്ഥികളും പരാജയം നേരിട്ടു.

അതേസമയം, 2014ലെ തിരഞ്ഞെടുപ്പ് മുതലാണ് സിക്കിമില്‍ എസ് ഡി എഫ് മുന്നേറ്റമുണ്ടാക്കാന്‍ ആരംഭിച്ചത്. ആ വർഷം 32ൽ 10 സീറ്റും നേടിക്കൊണ്ടായിരുന്നു അവർ വരവ് അറിയിച്ചത്. 2004ലെയും 2009ലെയും തെരഞ്ഞെടുപ്പുകളിൽ എസ്ഡിഎഫ് യഥാക്രമം 31ഉം 32ഉം സീറ്റുകൾ നേടിയായിരുന്നു ഭരണം പിടിച്ചത്. 2014 ല്‍ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് നേടിയെങ്കില്‍ അംഗങ്ങള്‍ കൂറുമാറിയതോടെ എസ് കെ എമ്മിന്റെ സംസ്ഥാന അസംബ്ലിയിലെ പ്രാതിനിധ്യം വെറും മൂന്നായി ചുരുങ്ങിയിരുന്നു.

2019 ലാണ് പ്രേം സിംഗ് ഗോലെയുടെ നേതൃത്വത്തിലുള്ള എസ് കെ എം സിക്കിമില്‍ ആദ്യമായി അധികാരം പിടിക്കുന്നത്. പവൻ കുമാർ ചാംലിംഗിന്റെ മുന്‍ അനുയായി കൂടിയാണ് പ്രേം സിംഗ് ഗോലെ. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ എസ്‌ കെ എമ്മിന് 32 നിയമസഭാ സീറ്റുകളിൽ 17 എണ്ണവും എസ്‌ ഡി എഫിന് 15 സീറ്റുകളുമായിരുന്നു ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+