കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളദിവസമെത്തി; ബാങ്കിനു മുന്നില്‍ നീളന്‍ ക്യൂ, കുറഞ്ഞ പിന്‍വലിക്കല്‍; ക്ഷുഭിതരായി ജനം

നവംബര്‍ 30ന് ബുധനാഴ്ച ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷമായിരുന്നു. ശമ്പളം ക്രഡിറ്റ് ആയെന്ന് മൊബൈലില്‍ സന്ദേശമെത്തിയതോടെ ജീവനക്കാര്‍ ബാങ്കുകള്‍ക്ക് മുന്നിലെത്തുകയാണ്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കറന്‍സി അസാധുവാക്കിയതിനുശേഷം കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നേരിടേണ്ടിവരുന്ന ദിവസങ്ങളാണെത്തിയിരിക്കുന്നത്. നവംബര്‍ 30 മുതല്‍ രാജ്യത്തെ കോടിക്കണക്കിന് ജീവനക്കാരുടെ ശമ്പളം അക്കൗണ്ടിലെത്തുമ്പോള്‍ ഇവ എങ്ങിനെ വിതരണം ചെയ്യുമെന്നത് സര്‍ക്കാരിനും ബാങ്കുകള്‍ക്കും വലിയ വെല്ലുവിളിയാകും.

നവംബര്‍ 30ന് ബുധനാഴ്ച ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷമായിരുന്നു. ശമ്പളം ക്രഡിറ്റ് ആയെന്ന് മൊബൈലില്‍ സന്ദേശമെത്തിയതോടെ ജീവനക്കാര്‍ ബാങ്കുകള്‍ക്ക് മുന്നിലെത്തുകയാണ്. എന്നാല്‍, കിട്ടിയ ശമ്പളംകൊണ്ട് നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള സാധാരണക്കാര്‍ക്ക് ചെറിയ തുക മാത്രമാണ് ബാങ്കുകളില്‍നിന്നും ലഭിക്കുന്നത്.

atm-7

നിലില്‍ 24,000 രൂപ ഒരാഴ്ച പിന്‍വലിക്കാമെങ്കിലും പല ബാങ്കകളും പണമില്ലാത്തതിനാല്‍ ഇവ നല്‍കാന്‍ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല, വലിയ തുക ശമ്പളം വാങ്ങുന്നവര്‍ എങ്ങിനെ കാര്യങ്ങള്‍ മുന്നോട്ടുനീക്കുമെന്നാണ് ചോദിക്കുന്നത്. നവംബര്‍ 29ന് ശേഷം നിക്ഷേപിക്കുന്ന തുക ഒറ്റയടിക്ക് എത്രവേണമെങ്കിലും പിന്‍വലിക്കാമെന്ന് ആര്‍ബിഐ കഴിഞ്ഞദിവസം ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ശമ്പളക്കാര്യത്തില്‍ ഇത് ബാധകമാണോയെന്ന് വ്യക്തമല്ല.

മൂന്നും നാലും മണിക്കൂറുകള്‍ ക്യൂ നിന്നശേഷം പലചരക്കുകടക്കാരന് കൊടുക്കാനുള്ള തുകപോലും ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ ആക്ഷേപമുന്നയിച്ചുകഴിഞ്ഞു. വീട്ടു വാടക നല്‍കേണ്ടവരും സ്‌കൂളില്‍ കുട്ടികള്‍ക്ക് ഫീസ് ഉള്‍പ്പെടെ നല്‍കേണ്ടവരുമെല്ലാം എന്തു ചെയ്യുമെന്നാണ് സര്‍ക്കാരിനോട് ചോദിക്കുന്നത്. ശമ്പളം കൃത്യമായി പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതുവരെയുണ്ടായ സമാധാനപരമായ അന്തരീക്ഷം നഷ്ടപ്പെട്ടേക്കുമെന്ന് സര്‍ക്കാരിന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ട്. ഇപ്പോള്‍ തന്നെ ചില ബാങ്കുകള്‍ പണമില്ലാത്തതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് പതിവാകുകയാണ്. അതുകൊണ്ടുതന്നെ വിഷയത്തില്‍ അടിയന്തിരമായി ഇടപേണ്ട സാഹചര്യമാണ് ഉടലെടുക്കുന്നത്.

English summary
Payday chaos: Long queues, low withdrawal limit anger people on salary day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X