അബ്ദുന്നാസര്‍ മഅദനി ആശുപത്രിയില്‍; എല്ലാവരും പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥന
ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍പ്പ നേരം മുമ്പാണ് ആശുപത്രിയിലെത്തിച്ചതെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. എല്ലാവരും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് മഅദനി. കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങലേറ്റതും ഇതിന്റെ ഭാഗമാണ്.

ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാണ് മഅദനി. വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന് 2014ലാണ് സുപ്രീംകോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബെംഗളൂരു വിട്ട് പോകരുതെന്നാണ് പ്രധാന നിബന്ധനകളിലൊന്ന്. ഈ ഉപാധി ഇളവ് ചെയ്യണമെന്ന് അദ്ദേഹം പിന്നീട് ആവശ്യപ്പെട്ടിരുന്നു എങ്കിലും സര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കോടതി തള്ളുകയായിരുന്നു. മാസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് അന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ എട്ട് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയാക്കിയിട്ടില്ല.












Click it and Unblock the Notifications