കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ ബിജെപിക്ക് ഭരിക്കാം, പക്ഷേ...

Google Oneindia Malayalam News

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നിരുപാധികം പ്രഖ്യാപിച്ച പിന്തുണ തള്ളിക്കളഞ്ഞ പി ഡി പി ബി ജെ പിയുമായി സഖ്യം ചേര്‍ന്നേക്കുമെന്ന് സൂചന. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ജമ്മു കാശ്മീരിലും ബി ജെ പി ഭരണത്തിലെത്താനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. പിന്തുണ വാഗ്ദാനം പി ഡി പി നിരസിച്ചതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള.

ജമ്മു കാശ്മീര്‍ ഭരിക്കുന്നത് ബി ജെ പിക്ക് അത്ര എളുപ്പമാകില്ല എന്നും ശ്രീനഗറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാദ വിഷയങ്ങളായ ആര്‍ട്ടിക്കിള്‍ 370, അഫ്‌സ്പ എന്നീ കാര്യങ്ങളില്‍ ബി ജെ പിക്ക് ചെറുതല്ലാത്ത വിട്ടുവീഴ്ച ചെയ്യേണ്ടിവരുമത്രെ. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നെ തൊടരുത്, അഫ്‌സ്പ എടുത്തുകളയണം എന്നിവയാണത്രെ പി ഡി പി ബി ജെ പിയോട് ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍.

bjp

ബി ജെ പിയുമായി കൂട്ടുകൂടും എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും തങ്ങള്‍ ഒന്നും തീരുമാനിച്ചിട്ടില്ല എന്നാണ് പി ഡി പി പുറത്തുപറയുന്നത്. ഇതുവരെ ഒന്നും തീരുമാനം ആയിട്ടില്ല. എല്ലാ സാധ്യതകളും തുറന്നുകിടക്കുകയാണ് - പിഡി പി വക്താവ് നയീം അക്തര്‍ പറഞ്ഞു. 87 അംഗ അസംബ്ലിയില്‍ 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് പി ഡി പി.

രണ്ടാം സ്ഥാനത്തുള്ള ബി ജെ പിക്ക് 25 സീറ്റുകളാണ് ഉള്ളത്. ഇരുപാര്‍ട്ടികളെയും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. ഇതിനിടെ കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരണത്തിനായി പി ഡി പിക്ക് പിന്തുണ പ്രഖ്യാപിച്ചതായി വിവരമുണ്ട്. അതേസമയം തങ്ങള്‍ക്ക് ആരും തൊട്ടുകൂടാത്തവരായി ഇല്ല എന്ന നിലപാടിലാണ് ബി ജെ പി. പി ഡി പി ഇല്ലെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സഹായിച്ചാലും ബി ജെ പിക്ക് അധികാരത്തിലെത്താം.

English summary
A report says that PDP seeks assurance from BJP over Article 370, AFSPA before forming government in Jammu and Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X