Get Updates
Get notified of breaking news, exclusive insights, and must-see stories!

പെഗസസ് വിവാദം; ചാരപ്രവൃത്തി തടയാൻ ഫോൺ ക്യാമറയ്ക്ക് പ്ലാസ്റ്ററിട്ടെന്ന് മമത

ദില്ലി; പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യയെ ആകെ നിരീക്ഷണത്തിലാക്കി നിർത്തുകയാണ് ബിജെപി. ഫോൺ ചോർത്തലിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. ചാരപ്പണി തടയാൻ തന്റെ ഫോൺ ക്യാമറിയിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണെന്നും മമത പറഞ്ഞു.

ജനാധിപത്യത്തിനുപകരം രാജ്യം നിരീക്ഷണത്തിലാണ്. രാജ്യത്തെ മുഴുവൻ ജനങ്ങളേയും നിരീക്ഷണത്തിൽ നിർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാരേയും സ്വന്തം മന്ത്രിമാരെ പോലും ഇതിൽ നിന്നും മാറ്റി നിർത്തിയിട്ടില്ല. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടണം. ജുഡീഷ്യറിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂവെന്നും മമത ബാനർജി പറഞ്ഞു.

mamata-1601524893-1626715180.jpg -Properties

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

തനിക്ക് ദില്ലിയിലേയും ഒഡീഷയിലേയും മുഖ്യമന്ത്രിമാരോട് സംസാരിക്കാൻ സാധിക്കുന്നില്ല. എല്ലാം അവർ ചോർത്തുകയാണ്. അത് തടയാനാണ് തന്റെ കാമറകളിൽ പ്ലാസ്റ്റർ ഒട്ടിച്ച് വെച്ചിരിക്കുന്നത്, ഫോണുകൾ ഉയർത്തിക്കാട്ടി മമത ബാനർജി പറഞ്ഞു. രാജ്യത്ത് സ്വാതന്ത്ര്യം അപകടത്തിലാണെന്നും അവർ ആവർത്തിച്ചു.

തിരഞ്ഞെടുപ്പിൽ ഏത് വിധേനയും ജയിക്കുക, മാധ്യമങ്ങളേയും ജുഡീഷ്യൽ സംവിധാനത്തേയും വരുതിയിലാക്കുക ഇതാണ് ബിജെപി ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതിനായി കേന്ദ്ര ഏജൻസികളെ പോലും അവർ ഉപയോഗിച്ചു, മമത പറഞ്ഞു. കൊവിഡ്, പെട്രോൾ വിലവർധന ഉൾപ്പെടെയുള്ള വിഷയങ്ങളിലും അവർ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.

രാജ്യത്ത് കൊവിഡ് ബാധിച്ച് 4 ലക്ഷം പേരാണ് മരിച്ചത്.ഉത്തർപ്രദേശിൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ പുഴയിലാണ് തള്ളിയത്. എന്നിട്ടും കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ മികച്ച സംസ്ഥാനമായി യുപിയെ ആണ് പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയതെന്നും അവർ പറഞ്ഞു.

Recommended Video

cmsvideo
    Kerala announces complete lockdown on July 24, 25

    പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+