പെഗാസസ് ഉപയോഗിച്ചോ, ഇല്ലയോ? പരസ്യമായി മറുപടി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം, നോട്ടീസയച്ച് സുപ്രീംകോടതി
ദില്ലി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രസർക്കാർ. പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചിരുന്നോ ഇല്ലയോ എന്ന് വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം ഫയൽ ചെയ്യില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.പെഗാസസ് തർക്കത്തിൽ സത്യവാങ്മൂലത്തിലൂടെ പരസ്യമായി പ്രതികരിക്കില്ലെന്നും ദേശീയസുരക്ഷ സംബന്ധിച്ച വിഷയമാണ് ഇതെന്നുമായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത്.
അതേ സമയം വിദഗ്ധ സമിതിയ്ക്ക് മുമ്പിൽ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കി. ഇസ്രായേലി ചാര സ്പൈ വെയറായ പെഗാസസ് ഉപയോഗിച്ചെന്ന ആരോപണമുയർന്നതോടെ കേന്ദ്ര സർക്കാർചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പത്ത് ദിവത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം.

ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം
വിഷയം ഒരു പൊതു ചർച്ചയ്ക്ക് വിധേയമാക്കാനാകില്ലെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയോട് പറഞ്ഞത്. "ഈ സോഫ്‌റ്റ്‌വെയർ എല്ലാ രാജ്യങ്ങളും വാങ്ങുന്നതാണ്, സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടില്ലെങ്കിൽ സർക്കാർ അക്കാര്യം വെളിപ്പെടുത്തണമെന്നാണ് ഹർജിക്കാർ ആഗ്രഹിക്കുന്നത്. ഞങ്ങൾ ഇത് വെളിപ്പെടുത്തിയാൽ തീവ്രവാദികൾക്ക് പ്രതിരോധ നടപടികൾ കൈക്കൊള്ളാം. ഇത് ദേശീയ സുരക്ഷാ പ്രശ്നങ്ങളാണെന്നും ഞങ്ങൾക്ക് കോടതിയിൽ നിന്ന് ഒന്നും മറച്ചുവെക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെഗാസസ് സംബന്ധിച്ച വിശദാംശങ്ങൾ ഒരു വിദഗ്ധ സമിതിക്ക് സമർപ്പിക്കാമെന്നും മേത്ത കൂട്ടിച്ചേർത്തു. "ഞങ്ങൾക്ക് ഇത് ഒരു വിദഗ്ദ്ധ സമിതിക്ക് മുമ്പാകെ സമർപ്പിക്കാം, അത് ഒരു നിഷ്പക്ഷ നിലപാടുകൾ സ്വീകരിക്കുന്ന സംഘമായിരിക്കണമെന്നും തുഷാർ മേത്ത ചൂണ്ടിക്കാണിക്കുന്നു. നാളെ സൈന്യം ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചേക്കാം. വിദഗ്ധ സമിതിയ്ക്ക് മുമ്പിൽ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്താൻ തയ്യാറാണ്. വിദഗ്ധ സമിതി റിപ്പോർട്ട് സുപ്രീം കോടതിയുടെ മുന്നിലെത്തുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വിശദീകരിച്ചു. ഇതോടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഇടപെടാനും ആഗ്രഹിക്കുന്നില്ല. എന്നാൽ സാധാരണ പൌരന്മാരുടെ ഫോൺ എന്തിന് ചോർത്തിയെന്ന് വ്യക്തമാക്കണമെന്ന് നിലപാടാണ് കോടതി സ്വീകരിച്ചത്.
കേന്ദ്രസർക്കാർ പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെന്ന ആരോപണം ഉയർന്നതോടെ ഈ വിഷയങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. തിങ്കളാഴ്ച വാദം കേൾക്കുമ്പോൾ ഹർജിക്കാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കേന്ദ്രം തള്ളിക്കളഞ്ഞിരുന്നു. "ചില സ്ഥാപിത താൽപര്യങ്ങളോടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെന്നാണ് കേന്ദ്രസർക്കാർ ഇതിനെ വിശേഷിപ്പിച്ചത്. ഹർജിക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമ്പോൾ ഈ വിഷയം ഈ മേഖലയുള്ള ഒരു വിദഗ്ധ സമിതിയ്ക്ക് കൈമാറിക്കൊണ്ട് എല്ലാവശങ്ങളെക്കുറിച്ചും പഠിക്കണമെന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോതയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
ഗവൺമെന്റിനെ വിമർശിക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ ഫോണുകളിൽ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്താൻ പെഗാസസിനെ ഉപയോഗിച്ചിട്ടുണ്ടെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്.
ക്രിമിനലുകൾക്കും ഭീകരർക്കുമെതിരെ ഉപയോഗിക്കുന്നതിന് മാത്രമാണ് തങ്ങൾ സർക്കാരുകൾക്ക് പെഗാസസിന് ലൈസൻസ് നൽകുന്നതെന്ന് ഇസ്രയേൽ കമ്പനിയും വ്യക്തമാക്കിയിരുന്നു. പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ ആദ്യംമുതൽ തന്നെ ആവർത്തിച്ചത്. മറ്റ് സർക്കാരുകൾ പെഗാസസ് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചപ്പോഴും കേന്ദ്രം ഇക്കാര്യം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications