കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരിയാണി ഭ്രമം വിദ്യാര്‍ഥികളെ ജയിലിനുള്ളിലാക്കി

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: എല്ലാദിവസവും ബിരിയാണി കഴിക്കണമെന്ന ആഗ്രഹം കുറ്റകരമാണോ? ബിരിയാണി കഴിക്കുന്നതോ ആഗ്രഹം വെച്ചുപുലര്‍ത്തുന്നതോ കുറ്റകരമാകില്ലെങ്കിലും ബിരിയാണിയെ അത്രകണ്ട് ഇഷ്ടപ്പെട്ട രണ്ടുവിദ്യാര്‍ഥികള്‍ ഒടുവില്‍ എത്തപ്പെട്ടത് ജയിലിലാണ്. ഹൈദരാബാദിലാണ് സംഭവം.

പേരുകേട്ട ഹൈദരാബാദ് ബിരിയാണിയുടെ ആരാധകരാണ് വിദ്യാര്‍ഥികള്‍ ദിവസം എല്ലാനേരവും ബിരിയാണി കിട്ടിയാല്‍ അവര്‍ക്ക് അത്രയും സന്തോഷം. എന്നാല്‍, വിദ്യാര്‍ഥികളുടെ ഈ ബിരിയാണി ഭ്രമം ഒടുവില്‍ അവരെ കൊണ്ടുചെന്നെത്തിച്ചത് മോഷണത്തിലേക്കാണ്. മൂന്നുനേരം ബിരിയാണി കഴിക്കാനായി ഇവര്‍ മോഷണം പതിവാക്കുകയായിരുന്നു.

hudrabadi-biriyani

16,17 വയസുള്ള പത്താംക്ലാസ് വിദ്യാര്‍ഥികളാണ് ഇവര്‍. ദിവസവും ബിരിയാണിക്ക് മാത്രമായി 300 രൂപയെങ്കിലും വേണമെന്നായപ്പോഴാണ് മോഷണത്തിനിറങ്ങിയത്. വഴിയെ പോകുന്നവരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓടി രക്ഷപ്പെടുക, നിര്‍ത്തിയിട്ട ബൈക്കുകള്‍ കടത്തിക്കൊണ്ടുപോവുക തുടങ്ങിയവയായിരുന്നു ഇരുവരുടെയും പ്രധാന വരുമാനമാര്‍ഗം.

പലവഴിക്കുനിന്നായി പരാതി ഉയര്‍ന്നതോടെ ജൂബിലി ഹില്‍സ് പോലീസ് വിശദമായ അന്വേഷണം തന്നെ നടത്തി. ഒടുവിലാണ് അന്വേഷണം ബിരിയാണി ഭ്രമക്കാരായ വിദ്യാര്‍ഥികളില്‍ ചെന്നെത്തിയത്. ഇരുവരെയും പോലീസ് കൈയ്യോടി പിടികൂടി. ജുവനൈല്‍ ഹോമില്‍ കഴിയുന്ന ഇരുവരുടെയും പ്രധാന വിഷമം ഇപ്പോള്‍ ബിരിയാണി കിട്ടുന്നില്ല എന്നതാണ്.

English summary
Penchant for eating Biryani landed young boys in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X