• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാത്രി കര്‍ഫ്യൂവില്‍ ആശയക്കുഴപ്പം, ദില്ലിയില്‍ അടിമുടി പ്രശ്‌നം, കൊവിഡ് മാനദണ്ഡങ്ങള്‍ക്കും വിലയില്ല

Google Oneindia Malayalam News

ദില്ലി: ഒമൈക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ദില്ലിയിലാകെ കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളാണ് ദില്ലിയില്‍ ആദ്യ ദിനം തന്നെ കണ്ടിരിക്കുന്നത്. രാത്രി പതിനൊന്നിനും പുലര്‍ച്ചെ അഞ്ചിനുമിടയിലാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 27നാണ് ഇത് നിലവില്‍ വന്നത്. യെല്ലോ അലര്‍ട്ടും ദില്ലിയിലുണ്ട്. അതേസമയം സമയം പിന്നീട് പത്ത് മണി മുതല്‍ അഞ്ച് മണി എന്നാക്കിയിരുന്നു. എന്നാല്‍ അടിമുടി പ്രശ്‌നങ്ങളാണ് ഇന്നലെ ദില്ലിയില്‍ കണ്ടത്. തിരക്കേറിയ മേഖലകളിലെല്ലാം കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.

സാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചുസാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചു

ദില്ലി-ഗുരുഗ്രാം അതിര്‍ത്തിയിലെ രജോക്രിയില്‍ നിയന്ത്രണങ്ങളൊന്നും അറിഞ്ഞ മട്ടില്ല. പ്രധാനമായും അതിഥി തൊഴിലാളികളുടെ കേന്ദ്രമാണിത്. ഇവിടെ പോലീസിന്റെ ബാരിക്കേഡുകളൊന്നും ആദ്യ ദിനത്തിലില്ലായിരുന്നു. ഒപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോ ഇവിടെ എത്തിയിട്ടില്ല. ദില്ലി ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇവരാണ് നടപ്പാക്കുന്നത്. എന്നാല്‍ അതിന്റെ യാതൊരു കാര്‍ക്കശ്യവും രജോക്രിയില്‍ ഉണ്ടായിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് യാതൊരു നിയന്ത്രണവും ഇല്ലാത്തതാണ് ജനങ്ങളില്‍ അവബോധം ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം. നൂറുകണക്കിന് പേര്‍ നിത്യേന ഈ വഴി കടന്നുപോകാറുണ്ട്. ഇവിടെ രാത്രി കര്‍ഫ്യൂവോ കൊവിഡ് മാനദണ്ഡങ്ങളോ ആരും പാലിച്ചില്ല.

നൈറ്റ് കര്‍ഫ്യൂവിനെ കുറിച്ച് അറിയുക പോലുമില്ലെന്നാണ് രജോക്രി നിവാസികള്‍ പറയുന്നത്. തൊഴിലാളികളോട് കമ്പനി ഉടമകള്‍ പോലും ഇക്കാര്യം അറിയിച്ചിട്ടില്ല. രാത്രി കര്‍ഫ്യു കാര്യമായി എടുക്കേണ്ടെന്നാണ് ഇവരുടെ കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ തൊഴിലാളികള്‍ എങ്ങനെ ഇത് പാലിക്കുമെന്ന് കയറ്റുമതി ഫാക്ടറിയിലെ തൊഴിലാളി അശോക് ചോദിക്കുന്നു. ഇവിടെയുള്ളവരില്‍ പലരും മാസ്‌ക് പോലും ധരിക്കുന്നില്ല. ഒപ്പം സാമൂഹ്യ അകലവും പാലിക്കുന്നില്ല. സാധാരണ ഒരു രാത്രി പോലെയാണ് ഇവര്‍ക്ക് കാര്യങ്ങളെന്ന് അശോക് പറയുന്നു. മറ്റൊരു തിരക്കേറിയ ഇടമാണ് ഇന്ത്യാ ഗേറ്റ് സര്‍ക്കിളിലും സമാനമായിരുന്നു അവസ്ഥ.

ഇന്ത്യാ ഗേറ്റ് സര്‍ക്കിളില്‍ പലരും നിയന്ത്രണങ്ങള്‍ കാര്യമായിട്ടെടുത്തിട്ടില്ല. ഇവര്‍ കര്‍ഫ്യൂ സമയത്തും യാത്ര ചെയ്യുന്നുണ്ട്.അതിന് കാരണവുമുണ്ട്. അതേസമയം പലരും കൃത്യമായ കാരണം പറഞ്ഞാണ് എത്തുന്നത്. എന്നാല്‍ ചിലര്‍ക്ക് അതൊന്നുമില്ലെന്ന് പോലീസ് പറയുന്നു. കര്‍ശനമായി ഇവരെ തടയാനാണ് നിര്‍ദേശം. മോട്ടി നഗറിലും സമാന അവസ്ഥയാണ്. ഇവിടെ ഒരു ഡ്രൈവറെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പോലീസ് തടഞ്ഞു. ഇയാള്‍ക്ക് മാസ്‌കില്ലായിരുന്നു. എന്തിനേറെ പറയുന്നു ലൈസന്‍സ് പോലുമില്ലായിരുന്നു. എന്തിനാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയതെന്ന് ഇയാള്‍ ചോദിക്കുന്നു. രാഷ്ട്രീയ പരിപാടികളൊന്നും ഇവര്‍ മാറ്റിവെക്കുന്നില്ല. പിന്നെന്തിനാണ് ജനങ്ങള്‍ മാത്രം നിയന്ത്രണങ്ങള്‍. അതൊന്നും കാര്യമായി എടുക്കുന്നില്ല. അവര്‍ കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെയെന്നും ഇയാള്‍ പറഞ്ഞു.

cmsvideo
  നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം

  ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

  English summary
  people dont take serious of night curfew in delhi, all protocols flouted from first day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X