ജയിലിലുള്ള ജനപ്രതിനിധിയ്ക്കും മത്സരിയ്ക്കാം;കോടതി

ഉത്തരവ് നടപ്പിലാക്കുന്നതിലൂടെ പൊലീസ് കസ്റ്റഡിയിലുള്ളയാള്‍ക്കും മത്സരിയ്ക്കാന്‍ സാധിയ്ക്കും. ജൂലൈ പത്ത് 2013 നാണ് ക്രിമില്‍ കേസുകളില്‍ ശിക്ഷിയ്ക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന ജനപ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനാവില്ലെന്ന നിര്‍ണായക വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. കോടതിവിധിയെ ചെറുക്കാനുള്ള ജനപ്രാതിനിധ്യ ബില്‍ കേന്ദ്രം പാസാക്കിയിരുന്നു.
വോട്ട് ചെയ്യാന്‍ സാധിയ്ക്കില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ടവകാശം നില നില്‍ക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് പാര്‍ലമന്റെ് ജനപ്രാതിനിത്യ നിയമം ഭേദഗതി ചെയ്തിരുന്നത്.അതിനാല്‍ തന്നെ ജയിലിലുള്ള ജനപ്രതിനിധിയ്ക്ക് വോട്ടവകാശം നഷ്ടമാകുന്നില്ല. അതുകൊണ്ട് കുറ്റക്കാരായ ജനപ്രതിനിധികള്‍ക്ക് നിയമസഭയിലേയ്‌ക്കോ പാര്‍ലമെന്റിലേയ്‌ക്കോ മത്സരിയ്ക്കാന്‍ തടസമില്ലെന്നാണ് സുപ്രീം കോടതി പുതിയ ഉത്തരവില്‍ പറയുന്നത്.












Click it and Unblock the Notifications