കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംകളെ പാകിസ്താനിലേക്ക് അയക്കണം; ഹര്‍ജിയുമായി എത്തിയ വ്യക്തി കോടതിയില്‍ വിയര്‍ത്തു

Google Oneindia Malayalam News

ദില്ലി: സംഘപരിവാര്‍ സംഘടനകള്‍ പലപ്പോഴും പറയുന്ന കാര്യമാണ് മുസ്ലിംകള്‍ പാകിസ്താനിലേക്ക് പോകണമെന്ന്. ഇതേ ആവശ്യവുമായി ഒരാള്‍ വെള്ളിയാഴ്ച സുപ്രീംകോടതിയിലുമെത്തി. ഇന്ത്യയിലെ മുസ്ലിംകളെ പാകിസ്താനിലേക്ക് അയക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ആവശ്യം.

ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരുടെ മുമ്പാകെയാണ് ഹര്‍ജി എത്തിയത്. ഈ വാദം നിങ്ങള്‍ ശരിക്കും ഉന്നയിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ഹര്‍ജിക്കാരനോട് ചോദിച്ചു.

Supr

ഹര്‍ജിയില്‍ വാദംകേള്‍ക്കാം. പക്ഷേ, ഉത്തരവിടുന്നത് നിങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചാകുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് നരിമാനാണ് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ഇക്കാര്യം വ്യക്തമാക്കിയത്. നടപടി വേണ്ട എന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു.

രാജ്യത്തെ ജനസംഖ്യയില്‍ 15 ശതമാനം മുസ്ലിംകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞമാസം മേഘാലയ ഹൈക്കോടതി ജഡ്ജി വിധിന്യായത്തില്‍ മതപരമായ പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ടാംകുതിപ്പിന്; 15 വര്‍ഷത്തെ കേസുകള്‍ ഒഴിവാക്കും, കര്‍ഷകര്‍ക്ക് നേട്ടംമധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ടാംകുതിപ്പിന്; 15 വര്‍ഷത്തെ കേസുകള്‍ ഒഴിവാക്കും, കര്‍ഷകര്‍ക്ക് നേട്ടം

പാകിസ്താന്‍ ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു. ഇന്ത്യ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോഴും മതേതര രാജ്യമായിട്ടാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും മേഘാലയ ഹൈക്കോടതി ജഡ്ജി എസ്ആര്‍ സെന്നിന്റെ വിധിന്യായത്തില്‍ വന്നത് വിവാദമാകുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മേഘാലയ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

English summary
Petition wanted Indian Muslims sent to Pakistan, Supreme Court junks it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X