കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ച് ഉയർന്ന് പെട്രോൾ വില; വിപണിയില്‍ താരമായി ഇലക്‌ട്രിക് സ്കൂട്ടറുകള്‍

Google Oneindia Malayalam News

പെട്രോള്‍ വില ലിറ്ററിന് നൂറിനോട് അടുക്കുമ്പോള്‍ വിപണിയില്‍ താരമായി ഇലക്‌ട്രിക് സ്കൂട്ടറുകള്‍. ഇന്ധനച്ചിലവും പണച്ചിലവും ഒരുപോലെ ലാഭിക്കുവാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം എന്ന രീതിയിലാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂട്ടറുകള്‍ വിപണി പിടിക്കുന്നത്. മിക്ക നഗരങ്ങളിലും ഇ-സ്കൂട്ടറുകളുടെ വില്പന വലിയ രീതിയിലാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ വാങ്ങുവാനായി ഉദ്ദേശിക്കുന്നവര്‍ അത് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുന്നത് മാറിവരുന്ന സൂചനയാണ്. പെട്രോള്‍ വില കുതിച്ചുയരുവാന്‍ തുടങ്ങിയതിനു ശേഷം 2020 നവംബര്‍ മുതല്‍ ഇലക്‌ട്രിക് സ്കൂട്ടറുകളുടെ റെക്കോര്‍ഡ് വില്പനയും പല സ്ഥാപനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.ഇ-സ്കൂട്ടറുകള്‍ക്ക്
വാഹന രജിസ്ട്രേഷനും ഓടിക്കുവാന്‍ ലൈസന്‍സും ആവശ്യമില്ല എന്നതും കൂടുതല്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. റോഡ് ടാക്സിൽ നിന്നും ഇ-സ്കൂട്ടറുകളെ ഒഴിവാക്കിയിട്ടുമുണ്ട്.

e scooter

വാഹന വായ്പകൾ ഉദാരമായി നല്കകുവാന്‍ ദേശസാൽകൃത ബാങ്കുകൾ മുന്നോട്ട് വന്നാൽ, ഇ-സ്കൂട്ടറുകളുടെ ആവശ്യം ഇനിയും ഉയരും. വായു മലിനീകരണം കുറയ്ക്കാൻ ഈ വാഹനങ്ങള്‍ സഹായിക്കുന്നുവെന്നും വിജയവാഡയിലെ നന്യാശ്രി ഇലക്ട്രിക് വെഹിക്കിൾസ് ഷോറൂം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദീപതി പരേപള്ളി ടിഎൻ‌ഐഇയോട് പറഞ്ഞു.
ലിഥിയം അയൺ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എറ, ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എറ പ്രോ എന്നീ രണ്ടു മോഡല്‍ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇവിടെ കൂടുതലും വിറ്റുപോകുന്നത്.

കൊല്‍ക്കത്ത നഗരത്തിലൂടെ സ്‌കൂട്ടറില്‍ മമതയുടെ യാത്ര; പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

നിലവില്‍ സ്വകാര്യ കമ്പനികള്‍ 13 ശതമാനം നിരക്കിലാണ് വാഹന വായ്പ നല്കുന്നത്. വായ്പ എടുക്കുന്നയാള്‍ 40 ശതമാനം തുക ഡൗണ്‍പേയ്മെന്റ് ആയ് നല്കണം. ഇതിനു പകരം കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ വാഹന് വായ്പ് നല്കുവാന്‍ മുന്നോട്ടു വന്നാല്‍ കൂടുതല്‍ ആളുകളെ ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കും.

ഇതിനിടെ കേരളത്തിലും ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2020 ല്‍ 1321 ഇലക്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്ട്രേന്‍ നടത്തിയത്. 2019 ല്‍ ഇത് വെറും 468 ആയിരുന്നു.

ഉദുമ മറിയുമോ? ഇടത് കോട്ടയിൽ പുതുമുഖത്തെ ഇറക്കാൻ കോൺഗ്രസ്,കോട്ടകാക്കാൻ സിപിഎമ്മുംഉദുമ മറിയുമോ? ഇടത് കോട്ടയിൽ പുതുമുഖത്തെ ഇറക്കാൻ കോൺഗ്രസ്,കോട്ടകാക്കാൻ സിപിഎമ്മും

പെട്രോള്‍ വില വര്‍ധന: ഇലക്ട്രിക് സ്കൂട്ടറില്‍ സഞ്ചരിച്ച് പ്രതിഷേധിച്ച് മമത ബാനര്‍ജിപെട്രോള്‍ വില വര്‍ധന: ഇലക്ട്രിക് സ്കൂട്ടറില്‍ സഞ്ചരിച്ച് പ്രതിഷേധിച്ച് മമത ബാനര്‍ജി

കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണംകേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം

ടൈഗർ ഷെറോഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
Petrol Price Hike Leads To The Demand Of Battery Operated Scooters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X