കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ വെട്ടിനുറുക്കി കഷ്ണങ്ങളായി, പോലീസിനും പിടിക്കാനായില്ല, ഒടുവില്‍ പിടിച്ചത് ഇങ്ങനെ!

2010ലാണ് സതീഷ് മഹിപാല്‍ വാല്‍മീകി സ്വന്തം ഭാര്യയെ കൊലപ്പെടുത്തുന്നത്

Google Oneindia Malayalam News

മുംബൈ: ക്രൂരനായൊരു കൊലപാതകിയെ പിടിക്കാനായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പോലീസ് മരണപ്പാച്ചിലിലായിരുന്നു. ഒടുവില്‍ ഇയാളെ എങ്ങനെയൊക്കെയോ പോലീസ് പിടികൂടി. എന്നാല്‍ ഇതിന്റെ കാരണം ഏറ്റവും രസകരമാണ്. ആധാര്‍ നമ്പറിലൂടെയാണ് ഇയാള്‍ പിടിയിലായത് എന്നതാണ് ഏറ്റവും അദ്ഭുതമേറിയ കാര്യം.

ഇയാള്‍ സ്വന്തം ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ആളാണ്. പോലീസ് ഇയാള്‍ക്കായി ആറുവര്‍ഷത്തോളം തിരച്ചിലിലായിരുന്നു. എന്നാല്‍ പിടിക്കാന്‍ പോയിട്ട് ഇയാള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് പോലും പോലീസിന് കണ്ടെത്താനായില്ല. എന്തായാലും വലിയൊരു തലവേദനയാണ് ഇതിലൂടെ ഒഴിവായതെന്ന് പോലീസ് പറയുന്നു.

കൊന്ന് കഷ്ണങ്ങളാക്കി

കൊന്ന് കഷ്ണങ്ങളാക്കി

2010ലാണ് സതീഷ് മഹിപാല്‍ വാല്‍മീകി സ്വന്തം ഭാര്യയെ കൊലപ്പെടുത്തുന്നത്. കൊലപ്പെടുത്തിയ ശേഷമുള്ള കാര്യങ്ങള്‍ ഒരു സാധാരണ മനുഷ്യന്‍ ചെയ്യുന്നതല്ലെന്ന് പോലീസ് പറയുന്നു. ഇയാള്‍ ഭാര്യയുടെ മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി റോഡരികില്‍ തള്ളി. ഒരുപാട് നാളത്തെ അന്വേഷണമാണ് പിന്നീട് നടന്നത്.

പിടിച്ചു...പക്ഷേ

പിടിച്ചു...പക്ഷേ

ദീര്‍ഘകാലത്തെ അന്വേഷണത്തിനൊടുവില്‍ 2012ലാണ് വാല്‍മീകി പോലിസ് പിടിയിലായത്. ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷമുണ്ടായ കാര്യങ്ങള്‍ തങ്ങള്‍ ഓര്‍ക്കാന്‍ തന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് പോലീസുകാര്‍ പറയുന്നു. എന്തായാലും ഇയാള്‍ രക്ഷപ്പെട്ടൂ എന്നാണ് മനസിലായത്.

സിനിമാസ്റ്റൈല്‍

സിനിമാസ്റ്റൈല്‍

വാല്‍മീകി ചില്ലറക്കാരനല്ലെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. 2012ല്‍ 15 തടവുകാരമായി വരുന്ന വാഹനത്തില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത് സിനിമാസ്റ്റൈല്‍ ആക്ഷന്‍ നടത്തിയാണ്. പുഴ കടക്കുന്നതിനിടെ വണ്ടിയുടെ വേഗത കുറഞ്ഞപ്പോള്‍ ഇയാള്‍ എസ്‌കോര്‍ട്ടിന് കൊണ്ടുവന്ന പോലീസുകാരനെ തള്ളിയിട്ട് വാഹനത്തിന്റെ ജനല്‍ വഴി ഇയാള്‍ പുഴയിലേക്ക് ചാടുകയായിരുന്നു.

60 അടി

60 അടി

ഇയാള്‍ 60 അടി മുകളില്‍ നിന്നാണ് പുഴയിലേക്ക് ചാടിയത്. ഇത് സാധാരണ മനുഷ്യന് സാധിക്കാത്തതാണെന്ന് പോലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും പൊടി പോലും കിട്ടിയില്ല. സംഭവത്തില്‍ രണ്ടുപോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. വെറെ കാര്യമൊന്നും ഉണ്ടായില്ല.

ലുക്ക്ഔട്ട് നോട്ടീസ്

ലുക്ക്ഔട്ട് നോട്ടീസ്

ഇയാള്‍ ഗുരുതര കുറ്റം ചെയ്ത പ്രതിയായതിനാല്‍ പോലീസ് നാടുനീളെ തിരച്ചിലിലായിരുന്നു. പ്രത്യേക ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെ വാല്‍മീകിയുടെ ബന്ധുക്കള്‍ പോലീസ് നിരന്തരം നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇയാളെ പിടിക്കാന്‍ സാധിച്ചിരുന്നില്ല.

അന്വേഷണം വ്യാപിപ്പിച്ചു

അന്വേഷണം വ്യാപിപ്പിച്ചു

വാല്‍മീകി യഥാര്‍ത്ഥത്തില്‍ ഉത്തര്‍പ്രദേശുകാരനാണെന്ന് പോലീസിന് വൈകിയാണ് മനസിലായത്. ഇയാളുടെ സ്വദേശത്ത് തുടര്‍ന്ന് പോലീസ് പരിശോധന നടത്തി. പോലീസുകാര്‍ക്കിടയില്‍ തന്നെയുള്ള രഹസ്യാന്വേഷണ സംഘത്തിന് ഇയാളുടെ ചിത്രവും വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

ആധാര്‍ രക്ഷകന്‍

ആധാര്‍ രക്ഷകന്‍

അന്വേഷണത്തിനിടെ ഇയാളുടെ ആധാര്‍ ലഭിച്ചതാണ് പോലീസിന് നിര്‍ണായകമായത്. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പര്‍ ആധാര്‍ വഴി ലഭിച്ചു. തുടരന്വേഷണത്തില്‍ വാല്‍മീകി യുപിയിലെ ബരാന ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് മനസിലായി. ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്തായിരുന്നു ഇത് കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം ഒളിസങ്കേതത്തില്‍ എത്തുകയായിരുന്നു.

തല്ലുകിട്ടി

തല്ലുകിട്ടി

വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങളെന്ന് പോലീസ് പറയുന്നു. അറസ്റ്റ് ചെയ്യാന്‍ വന്ന ഉദ്യോഗസ്ഥരെ ഇവിടെയുള്ള നാട്ടുകാര്‍ ശരിക്കും കൈകാര്യം ചെയ്തു. ഒടുവില്‍ വലിയൊരു സംഘട്ടനം നടത്തിയാണ് ഇയാളെ പിടിച്ചത്. പല ഉദ്യോഗസ്ഥര്‍ക്കും കാര്യമായി പരിക്കേറ്റിരുന്നു. അതേസമയം വാല്‍മീകിയെ നാഷിക് സെന്‍ട്രല്‍ റോഡ് ജയിലില്‍ അടച്ചതായി പോലീസ് പറഞ്ഞു.

ഭാര്യയും കാമുകനും ഉത്സവപ്പറമ്പിൽ! ഭർത്താവിനെ വകവരുത്താൻ ഭാര്യ കാമുകനെ വിളിച്ചുവരുത്തി...ഭാര്യയും കാമുകനും ഉത്സവപ്പറമ്പിൽ! ഭർത്താവിനെ വകവരുത്താൻ ഭാര്യ കാമുകനെ വിളിച്ചുവരുത്തി...

പ്രതിഷേധിച്ചതാണ് കുറ്റം; യുവതികളുടെ മാനത്തിന് വിലയിട്ട് സൈന്യം!! ജയിലുകളില്‍ കൂട്ടബലാല്‍സംഗംപ്രതിഷേധിച്ചതാണ് കുറ്റം; യുവതികളുടെ മാനത്തിന് വിലയിട്ട് സൈന്യം!! ജയിലുകളില്‍ കൂട്ടബലാല്‍സംഗം

ശ്രീദേവിയുടെ മരണത്തിൽ അസാധാരണമായി പലതുമുണ്ട്.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ!!ശ്രീദേവിയുടെ മരണത്തിൽ അസാധാരണമായി പലതുമുണ്ട്.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ!!

English summary
phone number linked to aadhaar takes police to murder convict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X