ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൊണ്ട് 1,000 കിലോമീറ്റര്‍ റോഡ് പണിത് തമിഴ്‌നാട്

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ഭൂമിയില്‍ ഏറ്റവും അപകടരമായ വലിയ മാലിന്യമായി മാറിക്കൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക്കുകള്‍. പ്ലാസ്റ്റിക്കിന്റെ അനിയന്ത്രിതമായ ഉപയോഗം വലിയ പാരിസ്ഥിതിക പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. ഇവ വേണ്ടരീതിയില്‍ പുനരുപയോഗം ചെയ്യാന്‍ കഴിയാത്തതും സംസ്‌കരിക്കാന്‍ കഴിയാത്തതും ഇതിന്റെ മാലിന്യത്തോത് അനുദിനം വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൊണ്ട് പുതിയ വിപ്ലവം നടത്തുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. നേരത്തെ പലരും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആയിരം കിലോമീറ്റീര്‍ദൂരം പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് പണിത് രാജ്യത്ത് പുതിയ മാതൃകയായിരിക്കുകയാണ് തമിഴ്‌നാട്. മന്ത്രി വേലുമണിയാണ് തമിഴ്‌നാട് പ്ലാസ്റ്റിക് ഉപയോഗിച്ച് ഇത്രയും ദൂരം റോഡ് പണിതതായി നിയമസഭയില്‍ വ്യക്തമാക്കിയത്.

bandh

ഇതിനായി ഏതാണ്ട് 1,600 ടണ്‍ പ്ലാസ്റ്റിക് ആണ് ഉപയോഗിച്ചത്. പ്ലാസ്റ്റിക് രഹിത പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധിയിലുള്ള റോഡിലായിരുന്നു പ്ലാസ്റ്റിക് പരീക്ഷണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും ഇതിനായി പ്രത്യേക ഫണ്ടുകള്‍ നല്‍കുകയും ചെയ്തു. പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കാനായി പ്രത്യേക സ്വയംസഹകരണ സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. വലിയൊരു വിഭാഗത്തിന് ജോലി ലഭിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് രഹിത ഭൂമി സംജാതമാക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


English summary
Plastic waste used to lay 1,000 km roads in TN in last five years
Please Wait while comments are loading...