കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണിക്ക വഞ്ചിയിലെ നിരോധിത നോട്ടുകൾ!!! ഭക്തരുടെ ആഗ്രഹം സഫലമാകില്ല!!! പൊതുതാൽപര്യ ഹർജി!!

ലോകത്തില്‍ ഏറ്റവുമധികം ആസ്തിയുള്ള രണ്ടാമത്തെ ക്ഷേത്രമാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം

  • By Ankitha
Google Oneindia Malayalam News

ദില്ലി: തിരുപ്പതി ക്ഷേത്രത്തിൽ ഭക്തർ സംഭവന നൽകിയ 8.29 കോടിയുടെ അസാധുവാക്കിയ നോട്ടുകൾ മാറ്റി നൽകാൻ സർക്കാരിനം ഫെഡറൽ ബാങ്കിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

note

അന്ധ്രപ്രദേശ് സ്വദേശിയായ രാമമൂർത്തിയാണ് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തത്.

കോടിക്കണക്കിന് അസാധു നോട്ടുകൾ

കോടിക്കണക്കിന് അസാധു നോട്ടുകൾ

ലോകത്തിൽ ഏറ്റവും അധികം ആസ്തിയുള്ള രണ്ടാമത്തെ ക്ഷേത്രമാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. ഏകദേശം 50000 കോടിയുടെ അസ്തിയുള്ള ക്ഷേത്രത്തിന്റെ പ്തിമാസ വരുമാനം 650 കോടി രൂപയാണ്. ക്ഷേത്രത്തിന്റെ വിവിധ കോണിൽ സ്ഥാപിച്ചിരിക്കുന്ന വഞ്ചികളിൽ നിരോധനം ഏർപ്പെടുത്തിയ 500, 1000 ന്റെ നിരവധി നോട്ടുകളാണ് എത്തിയിട്ടുള്ളത്. സർക്കാർ പഴയ നോട്ടുകൾ നിരോധിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നോട്ടുകളാണ് ക്ഷേത്രത്തിലെത്തിയിട്ടുള്ളത്.

സുപ്രീം കോടതിയിൽ ഹർജി

സുപ്രീം കോടതിയിൽ ഹർജി

നോട്ട് അസാധുവാക്കലിനെ തുടർന്ന് 8.29 കോടിയുടെ അസാധവാക്കിയ നോട്ടുകളാണ് ക്ഷേത്രത്തിലെത്തുന്നത്. എന്നാൽ ഈ നോട്ട് മാറ്റി നൽകാൻ സർക്കാരിനും ഫെഡറൽ ബാങ്കിനും നിർദേശം നൽകമമെന്ന് അവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി ഫർജി ഫയൽ ചെയ്തത്

 പണം മാറാൻ സാധിക്കുന്നില്ല

പണം മാറാൻ സാധിക്കുന്നില്ല

ദില്ലി, ഋഷികേശ്, ഗുഹാട്ടി. ചെന്നൈ, ഹൈദരാബാദ്, കന്യാകുമാരി എന്നിവിടങ്ങളിൽ തിരുപ്പതി ക്ഷേത്രത്തിന്റ ശാഖകൾ ഉണ്ട്. എന്നാൽ ചെന്നൈയിലേയും, ഹൈദരബാദിലേയും കാണിക്കവഞ്ചികളിലെ സംഭവന ആഴ്ചയിലൊരിക്കലാണ് ബാങ്കിലേക്ക് മാറ്റുന്നത്. എന്നാൽ മറ്റിടങ്ങളിലേത് ആറു മാസത്തിലൊരിക്കലാണ് ബാങ്കിലേക്ക് മാറ്റാറുള്ളത്. എന്നാൽ ഇവിടങ്ങളിലെ പണം മാറാനാണ് സാധിക്കാതെ വന്നതെന്ന് ഹർജിയിൽ പറയുന്നുണ്ട്

നാലുകോടിയിലേറെ അസാധുനോട്ടുകൾ

നാലുകോടിയിലേറെ അസാധുനോട്ടുകൾ

നിരോധിച്ച നോട്ടുകൾ മാറിയൊടുക്കാനുള്ള സമയം അവസാനിച്ചിട്ടു തിരുപ്പതി ക്ഷേത്രത്തിൽ മാറാൻ കഴിയാതെ നാലു കോടിയിലേറെ നോട്ടുകൾ ഉണ്ടായിരുന്നു.

നോട്ട് അസാധുവാക്കൽ ജനങ്ങളെ പോലെ ദൈവങ്ങളും വെട്ടിലായി

നോട്ട് അസാധുവാക്കൽ ജനങ്ങളെ പോലെ ദൈവങ്ങളും വെട്ടിലായി

നോട്ട് അസാധുവാക്കി മാസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നങ്ങൾ തീർക്കാൻ കഴിഞ്ഞിട്ടില്ല. ജനങ്ങള പോലെ ക്ഷേത്രങ്ങളും നോട്ട് അസാധുവാക്കലിന്റെ ഫലം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും പഴയ നോട്ടുകൾ മാറാൻ പറ്റാത്ത ക്ഷേത്രങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഇതിനൊരു ഉദാഹരണം മാത്രമാണ് തിരുപ്പതി ക്ഷേത്രം.

നോട്ട് അസാധുവാക്കൽ

നോട്ട് അസാധുവാക്കൽ

രാജ്യത്ത് നിന്ന് കള്ളപ്പണം പൂർണ്ണമായും തുടച്ചു നീക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന് ഒരു ചരിത്രപരമായ തീരുമാനമായിരുന്നു നോട്ട് അസാധുവാക്കൽ. രാജ്യത്ത് നിന്ന് ഉയർന്ന മൂല്യമുള്ള 1000, 500 രൂപയുടെ ഉയർന്ന നോട്ടുകൾ മുൻ അറിയിപ്പു കൂടാതെ ഒറ്റ രാത്രി കൊണ്ട് അസാധുവാക്കുകയാമ് ചെയ്തത്. അത് ജനങ്ങൾക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു

English summary
A man from Andhra Pradesh requested the Supreme Court last week to direct the government and the federal bank to let Sri Tirumala Tirupati Venkateshwara temple exchange Rs 8.29 crore of banned banknotes donated by devotees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X