കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയവായി ജനാധിപത്യത്തെ സംരക്ഷിക്കൂ; ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥനയുമായി മമത ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്തെ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സ്ഥാപനങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമെന്ന് മമത മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള സര്‍ക്കാരായിരിക്കും ഇനി അങ്ങോട്ട് പ്രവര്‍ത്തിക്കുക.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഈ ഘട്ടത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിന് മുന്‍തൂക്കം നല്‍കണം. ഭരണഘടനയില്‍ അധിഷ്ഠിതമായി രാജ്യം പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മമത ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ സാന്നിധ്യത്തിലായിരുന്നു മമതയുടെ പരാമര്‍ശം.

1

കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു മമത ഇത്തരമൊരു ഓര്‍മപ്പെടുത്തല്‍ നടത്തിയത്. ചടങ്ങ് സംഘടിപ്പിച്ച നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസിന്റെ ചാന്‍സലറാണ് ചീഫ് ജസ്റ്റിസ്. ജനങ്ങളെ ദ്രോഹിപ്പിക്കുന്നതില്‍ നിന്നും ബുദ്ധിമുട്ടിക്കുന്നതില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ടത് നിയമവ്യവസ്ഥയാണെന്നും മമത പറഞ്ഞു.

ഒരു പ്രത്യേക വിഭാഗം ജനാധിപത്യമായ അധികാരമെല്ലാം പിടിച്ചെടുത്തിരിക്കുകയാണ്. എവിടെയാണ് ജനാധിപത്യമുള്ളത്. ദയവായി ജനാധിപത്യത്തെ സംരക്ഷിക്കൂവെന്നും മമത പറഞ്ഞു. ചടങ്ങില്‍ മമതയായിരുന്നു മുഖ്യാതിഥി. ചീഫ് ജസ്റ്റിസിനോടായിരുന്നു മമതയുടെ പരാമര്‍ശം.

മാധ്യമങ്ങള്‍ക്ക് പക്ഷമുണ്ട്. അവര്‍ചിലര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അവര്‍ക്ക് എല്ലാവരെയും അപമാനിക്കാന്‍ സാധിക്കുമോ? ഞങ്ങളുടെ അഭിമാനമാണ് ഏറ്റവും വലുത്. അതും ഇല്ലാതായാല്‍, എല്ലാം അവസാനിച്ചുവെന്നും മമത തുറന്നടിച്ചു. കോടതിയില്‍ നിന്ന് ഒരു വിധി വരുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ പുറമേ നടക്കുന്നുണ്ട്.

ഇങ്ങനൊക്കെ പറയുന്നതില്‍ വലിയ നിരാശയുണ്ട്. ഞാന്‍ പറയുന്നത് തെറ്റാണെന്ന് ചീഫ് ജസ്റ്റിസിന് തോന്നുന്നുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും മമത പറഞ്ഞു. ഈ അവസരത്തില്‍ ജീഫ് ജസ്റ്റിസ് യുയു ലളിതിനെ അഭിനന്ദിക്കുന്നതായും മമത പറഞ്ഞു.

ചീഫ് ജസ്റ്റിസ് ലളിതിന് ആകെ രണ്ട് മാസമാണ് ലഭിച്ചത്. പക്ഷേ രണ്ട് മാസം ജുഡീഷ്യറി എന്താണെന്ന് അദ്ദേഹം കാണിച്ച് തന്നുവെന്നും മമത പ്രശംസിച്ചു. എന്റെ അറിവ് ശരിയാണെങ്കില്‍ അദ്ദേഹം അടുത്ത മാസം വിരമിക്കുകയാണ്. പക്ഷേ ഈ ചെറിയ കാലയളവിലും അദ്ദേഹം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ സാധിച്ചു.

ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഞാനൊരിക്കലും പറയില്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യം വളരെ മോശമായിരിക്കുകയാണ്. നിയമവ്യവസ്ഥയാണ് ജനങ്ങളെ അനീതിയില്‍ നിന്ന് സംരക്ഷിക്കേണ്ടത്. ഇപ്പോള്‍ വീടിനുള്ളില്‍ നിന്ന് കരയാന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ എന്നും മമത പറഞ്ഞു.

English summary
please save democracy wb chief minister mamata banerjee urges to chief justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X