കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനെ നേരിടാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി; കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനമാണിത്. സമസ്ത മേഖലകൾക്കും ഉത്തേജനം നൽകാനാണ് പാക്കേജ്. പ്രത്യേക പാക്കേജ് വിശദാംശങ്ങൾ ബുധനാഴ്ച ധനമന്ത്രി വിശദീകരിക്കുമെന്നും മോദി പറഞ്ഞു.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സാമ്പത്തിക പരിഷ്കരണത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. ചെറുകിട വ്യവസായങ്ങൾ, തൊഴിലാളികൾ, കർഷകർ എന്നിവർക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കും. ആഗോള മത്സരത്തിന് രാജ്യത്തെ സജ്ജമാക്കും. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക ഉത്പന്നങ്ങളുടെ ഉപയോഗം നമ്മൾ എല്ലാ തരത്തിലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അവ വാങ്ങിയാൽ മാത്രം പോരെ അതിനെ കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്യണം.

 26-1437885293-nare

കൊവിഡ് ദീർഘകാലം ഉണ്ടാകുമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ രോഗം നമ്മളെ കീഴ്പ്പെടുത്താൻ അനുവദിക്കരുത്. എല്ലാ മുൻകരുതലകളുമായി നമ്മുക്ക് ഇനിയും മുന്നേറേണ്ടതുണ്ട്.നാലാം ഘട്ട ലോക്ക്ഡൗണ്‍ വ്യത്യസ്തമായിരിക്കും. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചായിരിക്കും തീരുമാനം. മെയ് 18 ന് മുൻപ് ഇക്കാര്യങ്ങൾ വിശദമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ നിരവധി കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. അതിൽ അനുശോചനം അറിയിക്കുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതുപോലൊരു മഹാമാരിയെ കുറിച്ച് നമ്മുക്ക് പരിചയം പോലും ഇല്ല. മനുഷ്യ രാശിക്ക് തന്നെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയാണിതെ. പക്ഷേ നമ്മൾ പാരജയപ്പെടില്ല.നമ്മളെ സംരക്ഷിക്കുക മാത്രമല്ല, പൊരുതി മുന്നോട്ട് പോകേണ്ടതുണ്ട്. സ്വയം പര്യാപ്ത ഇന്ത്യയാണ് നമുക്ക് വേണ്ടത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് നാം കേട്ടിട്ടുണ്ട്. നമ്മുടെ ദൃഢനിശ്ചയം പ്രതിസന്ധികളേക്കാൾ വളരെ വലുതാണ്. നാം സ്വയം രക്ഷിക്കുകയും പോരാട്ടം തുടരുകയും വേണം. ഈ പോരാട്ടത്തിൽ നമ്മൾ തളരില്ല.

ലോകത്തിന് യോഗ ഉള്‍പ്പടെ ഇന്ത്യ നല്‍കിയ സംഭാവനയാണ്. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം ലോകരാജ്യങ്ങൾ അഭിനന്ദിക്കുകയാണ്. ഇന്ത്യ നല്‍കിയ മരുന്നുകള്‍ ലോകത്തിന് പ്രതീക്ഷയാകുന്നു.കൊവിഡിന് ശേഷം നമ്മള്‍ കൂടുതല്‍ കരുത്തുള്ളവരാകണം. സ്വയം പ്രതിരോധത്തിന് 130 കോടി ജനങ്ങൾ പ്രതിജ്ഞയെടുക്കണം. സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും.

മന്ത്രിസഭ വികസനം;ഇടഞ്ഞ് ബിജെപി നേതാക്കൾ!!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്മന്ത്രിസഭ വികസനം;ഇടഞ്ഞ് ബിജെപി നേതാക്കൾ!!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്

English summary
PM announces 20 lakh crore ecnomic package
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X