കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ സാന്നിധ്യമുറപ്പിക്കണമെന്ന് എംപിമാരോട് പ്രധാനമന്ത്രി: വിമര്‍ശം ബിജെപി എംപിമാര്‍ക്ക്!

അംഗങ്ങളുടെ സാന്നിധ്യം കുറയുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശങ്ക പ്രകടിപ്പിച്ചു.

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ അംഗങ്ങളുടെ സാന്നിധ്യം കുറയുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശങ്ക പ്രകടിപ്പിച്ചു. ചൊവ്വാഴ്ച്ചയാണ് പാര്‍ലമെന്റില്‍ അത്യാവശ്യം വേണ്ടുന്ന ആളെണ്ണം പോലും ഉണ്ടാകുന്നില്ലെന്നും അതില്‍ ഖേദമുണ്ടെന്നും അദ്ദേഹം അറിയിച്ചത്. ബിജെപി എംപിമാരെങ്കിലും അവരുടെ സാന്നിധ്യമുറപ്പിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

modi-1

പാര്‍ലമെന്റില്‍ വച്ച് നടക്കുന്ന ബിജെപിയുടെ പാര്‍ട്ടി മീറ്റിംഗില്‍ പങ്കെടുക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും ഒരുമിച്ചിരുന്ന് തീരുമാനിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച്ച വരെയുള്ള ദിവസങ്ങളില്‍ അംഗങ്ങള്‍ പാര്‍ലമെന്റിലെത്താത്തതിനെ കുറിച്ച് മന്ത്രി അനന്ത് കുമാര്‍ സംസാരിച്ചു. പങ്കാളിത്തം ഉറപ്പാക്കുക എന്നത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണെന്നും മോദി അതിനുവേണ്ടി അപേക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹാളിലോ മറ്റെവിടെയെങ്കിലും ആയാലും കുഴപ്പമില്ലെന്നും പാര്‍ലമെന്റില്‍ തന്നെ വേണമെന്നു മാത്രമേ ഉള്ളൂ എന്നും മോദി പറഞ്ഞെന്ന് ഒരു ബിജെപി അംഗം പറഞ്ഞു. മുന്‍പ് പലതവണ പ്രധാനമന്ത്രി ഈ കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്ര ശക്തമായി പറയുന്നതെന്നും അംഗം അറിയിച്ചു.

English summary
Narendra Modi on Tuesday expressed unhappiness over lack of quorum often causing delay in Parliament's functioning and asked BJP members to ensure their presence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X