കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രിക്കേ സാധിക്കുകയുള്ളൂവെന്ന് മെഹബൂബ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കാശ്മീരില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ജനങ്ങളുമായി ശക്തമായ ബന്ധമാണുള്ളത്. ഇക്കാര്യം പറയുന്നതില്‍ താന്‍ വിമര്‍ശിക്കപ്പെട്ടേക്കാം. എന്നാല്‍, കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് മോദിക്ക് മാത്രമേ കഴിയൂയെന്നും അവര്‍ പറഞ്ഞു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹന്‍ വാണി ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനുശേഷം താഴ്‌വരയില്‍ വന്‍ സംഘര്‍ഷങ്ങളാണ് നടന്നുവരുന്നത്. ഏതാണ്ട് നൂറോളംപേര്‍ കലാപത്തില്‍ കൊല്ലപ്പെടുകയും ഒട്ടേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ജമ്മു കാശ്മീരല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

mehbooba

കാശ്മീരില്‍ പ്രധാനമന്ത്രി ഏതു തീരുമാനമാണ് എടുക്കുന്നതെങ്കിലും അതിനെ രാജ്യം മുഴുവന്‍ പിന്തുണയ്ക്കുമെന്ന് മെഹബൂബ പറയുന്നു. പ്രധാനമന്ത്രി സമാധാനം ആഗ്രഹിക്കുന്നയാളാണ്. പാക്കിസ്ഥാനില്‍ചെന്ന് അവിടുത്തെ പ്രധാനമന്ത്രിയുമായി സംസാരിച്ചത് ഇതിന്റെ തെളിവാണെന്നും അവര്‍ വ്യക്തമാക്കി. വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോഴും സമാധാന ശ്രമങ്ങളുണ്ടായിരുന്നു. കാശ്മീരിലെ സ്ഥിതി ശാന്തമാകാനാണ് ഏവരും ആഗ്രഹിക്കുന്നത്. അതിന് ഫലവത്തായ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
English summary
Only PM Modi can solve problems in Kashmir, says CM Mehbooba Mufti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X