Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയിലെ ആശുപത്രി സ്‌ഫോടനം: വല്ലാതെ ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഗാസയിലെ ആശുപത്രി സ്‌ഫോടനത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തില്‍അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തിയ മോദി, അല്‍ അഹ്ലി ആശുപത്രിയിലെ ദുരന്തം വല്ലാത്ത വേദനയുണ്ടാക്കുന്നുതായും പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. ഇതില്‍ ഉത്തരവാദിത്തകളെ വെളിച്ചത്ത് കൊണ്ടുവരണമെന്നും മോദി പറഞ്ഞു. അല്‍ അഹ്ലി ആശുപത്രിയിലെ സ്‌ഫോടനത്തില്‍ അഞ്ഞൂറ് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.ഇസ്രായേലിന്റെ വ്യോമാക്രമണത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ സ്‌ഫോടനം ഉണ്ടായതെന്ന് ഹമാസ് ആരോപിച്ചു.

narendra-modi

എന്നാല്‍ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ ലക്ഷ്യം തെറ്റിയ മിസൈലാണ് സ്‌ഫോടനത്തിന് കാരണക്കാരെന്നും ഇസ്രായേല്‍ ആരോപിച്ചു. യുഎന്‍ അധികൃതരും നിരവധി രാഷ്ട്രങ്ങളും സംഭവത്തില്‍ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തി. തീര്‍ത്തും ഭയപ്പെടുത്തുന്നതാണ് നൂറു കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവം. ഈ വ്യോമാക്രമണത്തെ അപലപിക്കുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംഭവത്തെ അപലപിച്ചു. സ്‌ഫോടനം തന്നെ രോഷാകുലനാക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ദേശീയ സുരക്ഷാ ടീമിനോട് നിര്‍ദേശിച്ചിട്ടുണ്ട്. യുദ്ധത്തില്‍ സാധാരണക്കാരുടെ സംരക്ഷണത്തിനൊപ്പമാണ് യുഎസ്. രോഗികള്‍, മെഡിക്കല്‍ സ്റ്റാഫുകള്‍, മറ്റ് സാധാരണക്കാക്കാര്‍ എന്നിവര്‍ ഈ ദുരന്തത്തില്‍ കൊലപ്പെട്ടതില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയും സംഭവത്തെ അപലപിച്ചു. ആരോഗ്യ മേഖലയ്ക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ നിരന്തരം ഉണ്ടാവുന്നതായി കാണുന്നുണ്ട്. കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് ആക്രമണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+