കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലക്കോട്ട് ആക്രമണം; കോൺഗ്രസ് തെളിവ് ചോദിച്ചിട്ടില്ല, സംശയം പ്രകടിപ്പിക്കുന്നത് മോദി തന്നെ!!

Google Oneindia Malayalam News

ദില്ലി: പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന പാക് അധീന കശ്മീരിൽ ഭീകരക്യാമ്പുകൾ തകർത്തതിന്റെ തെളിവ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട സംശയം മോദിക്ക് തന്നെയാണ്. റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന പ്രസ്താവന അതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

<strong>മോദിക്കെതിരെ മായാവതിയുടെ രൂക്ഷവിമർശനം;രാജ്യസുരക്ഷയ്ക്ക് മോദി ഒന്നും ചെയ്തില്ല,രാഷ്ട്രീയം കളിക്കുന്നു</strong>മോദിക്കെതിരെ മായാവതിയുടെ രൂക്ഷവിമർശനം;രാജ്യസുരക്ഷയ്ക്ക് മോദി ഒന്നും ചെയ്തില്ല,രാഷ്ട്രീയം കളിക്കുന്നു

റഫാലിന്റെ അഭാവം രാജ്യത്തിന് അനുഭവപ്പെട്ടെന്നും റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ പരിശ്രമങ്ങളുടെ ഫലം കുറച്ചുകൂടെ ശക്തമാകുമായിരുന്നുവെന്നും മോദി ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശത്തെ ചൂണ്ട‌ിക്കാട്ടിയായിരുന്നു മനീഷ് തിവാരിയുടെ വിമർശനം.

സുരക്ഷ സേനയുടെ ആത്മവിശ്വാസം കെടുത്തുന്നു

സുരക്ഷ സേനയുടെ ആത്മവിശ്വാസം കെടുത്തുന്നു

കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും സുരക്ഷാ സേനയുടെ ആത്മവിശ്വാസം കെടുത്തുകയാണ്. പാകിസ്താന് നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത് എന്ന് നരേന്ദ്രമോദി ബിഹാറിൽ നടന്ന എൻഡിഎ റാലിയിൽ പറഞ്ഞിരുന്നു. തീവ്രവാദത്തെ ഞങ്ങള്‍ എതിരിടുമ്പോള്‍ എന്തുകൊണ്ടാണ് ശത്രുക്കള്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ കോണ്‍ഗ്രസ് പ്രസംഗിക്കുന്നതെന്നും ഇവരുടെ വാക്കുകള്‍ പാകിസ്താന്‍ ഉച്ചത്തില്‍ ഏറ്റു പറയുകയാണെന്നും മോദി പറഞ്ഞിരുന്നു.

കരാറുണ്ടാക്കി പണമുണ്ടാക്കാൻ താൽപ്പര്യം

കരാറുണ്ടാക്കി പണമുണ്ടാക്കാൻ താൽപ്പര്യം

ദില്ലിയിൽ ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോദിയുടെ റാഫേൽ പരാമർശം ഉണ്ടായത്. പാകിസ്താനെതിരേയുള്ള പ്രതിരോധനീക്കങ്ങളില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് പലതും ചെയ്യാനാകുമായിരുന്നുവെന്ന് മോദി പറഞ്ഞിരുന്നു. രാജ്യത്തെ വര്‍ഷങ്ങളോളം ഭരിച്ചവര്‍ക്ക് കരാറുണ്ടാക്കി പണമുണ്ടാക്കാനായിരുന്നു താത്പര്യം. അവരുടെ ഭരണകാലത്ത് ധാരാളം പ്രതിരോധ അഴിമതികള്‍ നടന്നു. ഇതാണ് രാജ്യത്തിന്റെ വികസനത്തെ ബാധിച്ചതെന്നും തങ്ങളുടെ ഭരണകാലത്ത് അധികാരം ഇടനിലക്കാരില്‍നിന്ന് മുക്തമാക്കിയെന്നും മോദി ആരോപിച്ചിരുന്നു.

മറുപടിയുമായി രാഹുൽ ഗാന്ധി

മറുപടിയുമായി രാഹുൽ ഗാന്ധി


വിമർശനങ്ങൾക്ക് മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിക്ക് മറുപടി നല്‍കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ മറുപടി. പ്രധാനമന്ത്രിയുടെ പ്രസ്താവന പങ്കു വെച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്. നേരത്തെ ഒരു കാവല്‍ക്കാരന്‍ രാജ്യത്തെ മുഴുവന്‍ കാവര്‍ക്കാരന്‍മാര്‍ക്കും ചീത്തപ്പേര് ഉണ്ടാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ദേശത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്

ദേശത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്

എല്ലാ കാവല്‍ക്കാരും കള്ളന്‍മാരല്ല, പക്ഷെ ദേശത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്. ഒരു ദിവസം കുറച്ച് കാവല്‍ക്കാര്‍ എന്നെ കാണാന്‍ വന്നു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യത്തെ കുറിച്ച് പരാതി പറഞ്ഞു. അവര്‍ പറഞ്ഞു ഞങ്ങള്‍ കള്ളന്‍മാരല്ലെന്നും സത്യസന്ധരാണെന്നും പറഞ്ഞു. ആ മുദ്രാവാക്യം മാറ്റണമെന്നും ആവശ്യപ്പെട്ടുവെന്നും രാഹുൽഗാന്ധി പറഞ്ഞു.

English summary
The Congress on Sunday claimed that Prime Minister Narendra Modi has himself "questioned" the recent anti-terror air strike in Pakistan by his remarks that the country is feeling the absence of Rafale fighter jets as the results could have been different if India had these aircraft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X