കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂര്‍ണ ട്രാന്‍സിറ്റ് അവകാശങ്ങള്‍ പരസ്പരം നല്‍കണം; പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് മോദി

Google Oneindia Malayalam News

ദില്ലി: ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര സൗഹൃദത്തില്‍ എസ്‌സിഒ
യിലെ രാജ്യങ്ങള്‍ പരസ്പരം പൂര്‍ണമായി സഹകരിക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു. പ്രാദേശിക ബന്ധിപ്പിക്കല്‍ സാധ്യമാകണമെങ്കില്‍ അംഗരാജ്യങ്ങള്‍ പരസ്പരം സമ്പൂര്‍ണ ട്രാന്‍സിറ്റ് അവകാശങ്ങള്‍ നല്‍കണമെന്ന് മോദി ആവശ്യപ്പെട്ടു.

ഇത് പാകിസ്താനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. അഫ്ഗാനിസ്ഥിനേക്ക് റോഡ് മാര്‍ഗം അടക്കം വ്യാപാരത്തിന് തടസ്സം നില്‍ക്കുന്നത് പാകിസ്താനാണ്. ഇവര്‍ വ്യാപാര പാതയ്ക്ക് അനുമതി നല്‍കിയിട്ടില്ല. ഇതുമൂലം അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള വ്യാപാര മാര്‍ഗത്തിന് കൂടുതല്‍ സമയവും ദിവസവും എടുക്കേണ്ടി വരുന്നുണ്ട്.

1

മോദിയുടെ പ്രസംഗത്തില്‍ സാധാരണ വരുന്ന പാകിസ്താനിലെ തീവ്രവാദം, മേഖലയില്‍ ചൈന ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊന്നും കടന്നുവന്നില്ല. പകരം സഹകരണത്തിലൂടെ വ്യാപാര മേഖലയെ ബന്ധിപ്പിക്കുന്ന കാര്യമായിരുന്നു പ്രധാനം. യൂറേഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ സഹകരണം ആവശ്യമാണെന്ന് മോദി ചൂണ്ടിക്കാണിച്ചു.

ചാള്‍സ് രാജാവ് ചാര്‍ജെടുത്തു; ആദ്യ ഉത്തരവ് ഇങ്ങനെ, 100 പേരുടെ പണി തെറിക്കും; കാരണം ഇതാണ്ചാള്‍സ് രാജാവ് ചാര്‍ജെടുത്തു; ആദ്യ ഉത്തരവ് ഇങ്ങനെ, 100 പേരുടെ പണി തെറിക്കും; കാരണം ഇതാണ്

ഇതുവരെ ഇല്ലാത്ത രീതിയിലുള്ള ഊര്‍ജ-ഭക്ഷ്യ പ്രതിസന്ധിയാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇതിനെ നേരിടാന്‍ രാജ്യങ്ങള്‍ പരസ്പരം സഹകരണം നടത്തണം. യുക്രൈനിലെ യുദ്ധവും, കൊവിഡുമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍. അടുത്ത വര്‍ഷം എസ്‌സിഒയുടെ അധ്യക്ഷ പദവിയിലേക്ക് ഇന്ത്യ എത്തുമെന്നാണ് സൂചന. അടുത്ത വര്‍ഷം ഉച്ചകോടി ഇന്ത്യയില്‍ വെച്ച് നടത്തിയേക്കും.

ചാള്‍സ് രാജാവിന് അധികകാലം ഭരിക്കാനാവില്ല; നോസ്ട്രഡാമസിന്റെ പ്രവചനം, പകരക്കാരന്‍ ഈ രാജകുമാരന്‍ചാള്‍സ് രാജാവിന് അധികകാലം ഭരിക്കാനാവില്ല; നോസ്ട്രഡാമസിന്റെ പ്രവചനം, പകരക്കാരന്‍ ഈ രാജകുമാരന്‍

ഏറ്റവും മികച്ചതും, പരസ്പര ആശ്രയത്വവും, വൈവിധ്യവുമാര്‍ന്ന വിതരണ ശ്യംഖല വികസിപ്പിച്ചെടുക്കേണ്ടതില്‍ എസ്‌സിഒയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് മോദി പറയുന്നു. അതിനായി മെച്ചപ്പെട്ട കണക്ടിവിറ്റിയാണ് വേണ്ടത്. അതോടൊപ്പം പരസ്പരമുള്ള വ്യാപാര പാത അവകാശങ്ങള്‍ എല്ലാവര്‍ക്കും നല്‍കണമെന്നും മോദി പറഞ്ഞു.

അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനുമൊപ്പം മോദി വേണ്ടി പങ്കിട്ടു. എല്‍എസിയിലെ പ്രശ്‌നങ്ങള്‍ക്ക് ശേഷം ചൈനീസ് പ്രസിഡന്റുമായി മോദി ഒരു വേദിയിലെത്തുന്നത് ആദ്യമായിട്ടാണ്. പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ഉണ്ടായിരുന്നു. ഷരീഫുമായോ ഷി ജിന്‍ പിങുമായോ മോദി സംസാരിച്ചില്ല.

ചടങ്ങിന് ആതിഥേയത്വം വഹിക്കുന്ന ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് മിര്‍സിയോയേവ്, ഷി ജിന്‍ പിംഗ് എന്നിവര്‍ക്കൊപ്പമാണ് മോദി നിന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. മിര്‍സിയോയേവ് എല്ലാ നേതാക്കള്‍ക്കുമായി നേരത്തെ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

അതേസമയം ഇതേ ഉച്ചകോടിയില്‍ തന്നെ ഷി ജിന്‍ പിംഗ് ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിലായിരുന്നു അഭിനന്ദനം. അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിക്ക് എല്ലാ സഹകരണവും ചൈന വാഗ്ദാനം ചെയ്തു.

ഇഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുമോ; ഈ ചിത്രത്തിലെ 2 കാര്യങ്ങള്‍ പറയും നിങ്ങളുടെ വ്യക്തിത്വംഇഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുമോ; ഈ ചിത്രത്തിലെ 2 കാര്യങ്ങള്‍ പറയും നിങ്ങളുടെ വ്യക്തിത്വം

English summary
pm modi indirectly criticise pakistan on transit trade access issue at sco meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X