കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി, സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു

  • By Athul
Google Oneindia Malayalam News

കൊച്ചി: ആദ്യമായി സേനാമേധാവികളുടെ സംയുക്തയോഗം ദില്ലിക്ക് പുറത്ത് നടക്കുമ്പോള്‍ അത് ചരിത്രമാവുകയാണ് കാരണം ഇത് നടക്കുന്നത് കരയിലല്ല കടലിലാണ് എന്നതുതന്നെ. അതെ കൊച്ചി തീരത്തുനിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിക്കുന്ന ഐഎന്‍എസ് വിക്രമാദിത്യയിലാണ് സൈനിക യോഗം.

നാവികസേനയുടെ അഭിമാനമാണ് ഐഎന്‍എസ് വിക്രമാദിത്യ. 2013 നവംബര്‍ 16ന് റഷ്യയില്‍ നിന്ന് വാങ്ങിയ ' അഡ്മിറല്‍ ഗോര്‍ഷ്‌കോവ് ' പേര് മാറ്റിയാണ് ഐഎന്‍എസ് വിക്രമാദിത്യയായത്. നാവികസേനയുടെ രണ്ട് വിമാനവാഹിനി കപ്പലുകളില്‍ ഒന്നാണിത്.

ഐഎന്‍എസ് വിക്രമാദിത്യയിലേക്ക് സംയുക്തയോഗത്തിനായി പോകുന്നതിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

ഗാര്‍ഡ് ഓഫ് ഓണറിനായി പ്രധാനമന്ത്രി എത്തുന്നു

ഗാര്‍ഡ് ഓഫ് ഓണറിനായി പ്രധാനമന്ത്രി എത്തുന്നു

ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കാനായി പ്രധാനമന്ത്രി നാവികതാവളത്തിലേക്ക് എത്തുന്നു.

 ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു

ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു.

എയര്‍ഫോഴ്‌സ് വിങ്ങിനു മുന്നിലൂടെ

എയര്‍ഫോഴ്‌സ് വിങ്ങിനു മുന്നിലൂടെ

വ്യോമസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നടന്നു നീങ്ങുന്നു.

നേവിക്കു മുന്നിലൂടെ

നേവിക്കു മുന്നിലൂടെ

നാവികസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി ഏറ്റുവാങ്ങുന്നു.

സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍

സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍

കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, നാവികസേനാ മേധാവി അഡ്മിറല്‍ അര്‍ കെ ധോവന്‍, വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ അരൂപ് റാഹ എന്നിവര്‍ ഒരുമിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

 കരസേനയ്ക്ക് മുന്നിലൂടെ

കരസേനയ്ക്ക് മുന്നിലൂടെ

കരസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മുന്നോട്ടു നീങ്ങുന്നു.

 സംയുക്ത സേനാ മേധാവികളുടെ യോഗം

സംയുക്ത സേനാ മേധാവികളുടെ യോഗം

കഴിഞ്ഞ തവണ ദില്ലിയില്‍ നടന്ന യോഗത്തിലാണ് ദില്ലിക്കുപുറത്ത് ഇതുപോലുള്ള യോഗങ്ങള്‍ നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ദക്ഷിണമേഖല ആ ചുമതല ഏറ്റെടുത്തത്.

English summary
The Prime Minister reviewing the tri-services guard of honour ahead of the Combined Commanders Conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X