വരൂ, ഇന്ത്യയിൽ നിക്ഷേപം നടത്തൂ!!ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി വളർന്നു!!

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: ഇന്ത്യ നിക്ഷേപ സൗഹൃദ രാഷ്ട്രമായി വളർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിൽ വ്യാവസായിക പ്രമുഖരോട് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിലെ പ്രമുഖ കമ്പനി മേധാവികളോട് ഇന്ത്യയിൽ നിക്ഷേപം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ടി നടപ്പാക്കിയതോടെ ഇന്ത്യ കൂടുതൽ നിക്ഷേപ സൗഹദമായതായും മോദി പറഞ്ഞു.

പ്രമുഖ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ അവസരങ്ങളെ കുറിച്ച് അവരുമായി ചർച്ച നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു. 90 മിനിട്ട് നീണ്ട കൂടിക്കാഴ്ചയിൽ ആപ്പിൾ മേധാവി ടിം കുക്ക്, ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ ആമസോൺ മേധാവി ജെഫ് ബെസോസ് എന്നിവരുൾപ്പെടെയുള്ള 21 പ്രമുഖർ പങ്കെടുത്തു.

narendra modi

ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും വ്യവസായങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ തന്റെ സർക്കാർ ഏഴായിരം പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർച്ച രണ്ട് രാജ്യങ്ങൾക്കും ഒരു പോലെ ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. ഇന്ത്യയിൽ നടപ്പാക്കിയെ ജിഎസ്ടി അമേരിക്കൻ ബിസിനസ് സ്കൂളുകൾ പാഠ്യ വിഷയമാക്കണണെന്നും അദ്ദേഹം പറഞ്ഞു.

English summary
pm modi interacts with top company ceo's in us
Please Wait while comments are loading...