കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ നരേന്ദ്ര മോദിയുടെ അനുമതിയില്ല, എന്തുകൊണ്ട്?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എം പിമാരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതിയില്ല. എം പി മാരുടെ ശമ്പളവും മണ്ഡലങ്ങളിലേക്കുള്ള വിഹിതവും പെന്‍ഷനും വലിയ തോതില്‍ വര്‍ധിപ്പിക്കാനായിരുന്നു പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശ. എന്നാല്‍ ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.

സ്വന്തം ശമ്പളം 100 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു പാര്‍ലമെന്റ് അംഗങ്ങളുടെ ശുപാര്‍ശ. നിലവില്‍ അമ്പതിനായിരം രൂപ ശമ്പളം വാങ്ങുന്ന എം പിമാരുടെ ശമ്പളം മാസം ഒരു ലക്ഷം രൂപയായി ഉയര്‍ത്തണം, മണ്ഡലങ്ങളിലേക്കുള്ള വിഹിതം 45000 രൂപയില്‍ നിന്നും 90000 ആക്കി ഉയര്‍ത്തണം എന്നിങ്ങനെ പോകുന്നു പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശ. ബി ജെ പി എം പി യോഗി ആദിത്യനാഥാണ് കമ്മിറ്റി തലവന്‍.

narendra-modi

എം പിമാരുടെയും പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, കാബിനറ്റ് സെക്രട്ടറി തുടങ്ങിയ ഭരണഘടനാപരമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നതിനോട് നരേന്ദ്ര മോദിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നാണ് അറിയുന്നത്. എന്നാല്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പിലാക്കിയാല്‍ പ്രതിവര്‍ഷം 250 കോടി രൂപയോളം സര്‍ക്കാരിന് അധികച്ചെലവ് വരും. ആറ് വര്‍ഷം മുമ്പാണ് എം പിമാരുടെ ശമ്പളം ഏറ്റവും ഒടുവില്‍ വര്‍ധിപ്പിച്ചത്.

English summary
PM Modi opposes 100% salary hike for MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X