'എനിക്ക് വേണ്ടി ഒരു വീട് വെച്ചിട്ടില്ല, പാവപ്പെട്ടവർക്കായി 4 കോടി വീടുകള്‍ നല്‍കി...'; മോദി
ഡൽഹി: ആംആദ്മിക്കെതിരെ രൂക്ഷവിമർശവനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെ ജെ ക്ലസ്റ്റുകൾക്കായുള്ള 1675 ഫ്ലാറ്റുകളും രണ്ട് നഗര പുനർ വികസനം പദ്ധതികളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി സർക്കർ അഴിമതിയിൽ മുങ്ങിയരിക്കുകയാണെന്നും ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്നും മോദി പറഞ്ഞു.
" രാജ്യത്തിന് നന്നായി അറിയാം മോദി തനിക്കായി ഒരു വീട് നിർമ്മിച്ചിട്ടില്ലെന്ന്, എന്നാൽ പാവപ്പെട്ടവർക്കായി 4 കോടിയിലധികം വീടുകൾ നിർമിച്ചിട്ടുണ്ട് എന്ന്. എനിക്ക് വേണമെങ്കിൽ ചില്ല് കൊട്ടാരം നിർമിക്കാമായിരുന്നു " അദ്ദേഹം പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയുടെ വസതിക്ക് അമിതമായി ചെലവ് നടത്തിയെന്ന ആരോപണങ്ങളെ സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ആം ആദ് മി ഡൽഹിയെ ദുരന്തം പോലെ വലയം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷമായി ഡൽഹിയെ ഒരു ദുരന്തം വലയം ചെയ്തിരിക്കുകയാണെവന്നു ഡൽഹിയെ ദുരിതത്തിലാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഇന്ത്യ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരതയുടെ പ്രതീകമായി മാറിയിരിക്കുന്നു. 2025 ഇന്ത്യയുടെ ഈ പങ്ക് കൂടുതൽ ശക്തപ്പെടും ഈ വർഷം ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുന്ന വർഷമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന വർഷമായിരിക്കും ഇത്," അദ്ദേഹം പറഞ്ഞു. ഡൽഹിയുടെ വികസനത്തിന് ഇതൊരു സുപ്രധാന ദിവസമാണെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പറഞ്ഞിരുന്നു.
അതേ സമയം അനധികൃത അവഗണിച്ച് ഡൽഹിയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വ വസതിയിൽ കെജ്രിവാൾ കോടികൾ ചെലവഴിച്ചുവെന്ന് ബി ജെ പി ആരോപിച്ചിരുന്നു. നരേല ഉുനഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരപ്പെടുത്തുന്നതിനനുസരിച്ച് പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ വരും ദിവസങ്ങളിൽ 30000 വീടുകൾ ഡൽഹിയിൽ നിർമിച്ച് പൗരന്മാർക്ക് കൈ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു,. എ എ പി ഡൽഹി സർക്കാർ ഡൽഹി സ്കൂൾ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാെധിക്കുകയും, കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നത് സ്തംഭിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു,
അടിയന്തരാവസ്ഥ കാലത്ത് ഡൽഹിയിൽ താമസിച്ച കാര്യവും മോദി അനുസ്മരിച്ചു. ഇന്ദിരാ ഗാന്ധി സ്വേച്ഛാധിപത്യത്തിനെതിരെ രാജ്യം പോരാടിയപ്പോൾ താൻ ഉൾപ്പെടെ ആളുകൾ ഒളിച്ച് താമസിച്ച ഇടമാണ് അശോക് വിഹാറെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications