'ഗെലോട്ട് പരാജയം സമ്മതിച്ചു'; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി
ജയ്പൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇതിനകം തന്നെ തോൽവി സമ്മതിച്ചുവെന്നും മോദി പറഞ്ഞു. ബി ജെ പി ഒരു പദ്ധതിയും അവസാനിപ്പിക്കില്ലെന്ന് മോദി ഉറപ്പ് നൽകി.
ചിറ്റോർഗഡിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് വിമർശനം, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ സി പി ജോഷി, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, കേന്ദ്രമന്ത്രി അർജുൻ മേഘ്‌വാൾ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ റാലിയിൽ പങ്കെടുത്തു. രാജസ്ഥാനിൽ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വസുന്ധര രാജെയെ പ്രഖ്യാപിക്കുമോ എന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

"കോൺഗ്രസ് സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചതായി ഗെലോട്ടിന് അറിയാം.ബി ജെ പി അധികാരത്തിൽ വന്നാൽ കോൺഗ്രസ് സർക്കാർ ആരംഭിച്ച ഒരു പദ്ധതിയും നിർത്തില്ലെന്ന് മോദി ഉറപ്പ് നൽകണമെന്ന ഗെലോട്ടിന്റെ ആവശ്യത്തോട് മോദി പറഞ്ഞു,
അഴിമതിയുടെയും സ്ത്രീസുരക്ഷയുടെയും വിഷയത്തിൽ ഗെലോട്ട് സർക്കാരിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി, രാജ്യത്ത് എവിടെയും പെൺമക്കൾക്ക് നേരെ അതിക്രമങ്ങൾ നടക്കുമ്പോൾ തനിക്ക് വേദനയുണ്ടെന്നും എന്നാൽ കോൺഗ്രസ് ഇത് ഇവിടെ ആചാരമാക്കിയെന്നും ആരോപിച്ചു.
അതേസമയം, ഉദയ്പൂർ കൊലപാതകത്തിൽ മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തി. പ്രവാചക നിന്ദ നടത്തിയ ബി ജെ പി മുൻ വക്താവ് നൂപൂർ ശർമയെ പിന്തുണച്ചതിന് തയ്യക്കടക്കാരന്റെ സംഭവമാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ പ്രയോഗിച്ചത്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കോൺഗ്രസ് വിഷയത്തിൽ ഒന്നും ചെയ്തില്ലെന്ന് രാജസ്ഥാനിൽ നന്ന റാലിയിൽ മോദി പറഞ്ഞു.
ഉദയ്പൂരിൽ നടന്ന സംഭവം ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്തതാണ് എന്നും വസ്ത്രം തുന്നാനെന്ന വ്യാജേന ആളുകൾ വന്ന് തയ്യൽക്കാരന്റെ കഴുത്തറുക്കുന്നു, ഈ കേസിൽ പോലും കോൺഗ്രസ് വോട്ട് ബാങ്ക് കണ്ടു, കോൺഗ്രസിനോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു ഉദയ്പൂർ തയ്യൽക്കാരന്റെ കൊലപാതകത്തിൽ കോൺഗ്രസ് എന്താണ് ചെയ്തത്, അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു.' മോദി പറഞ്ഞു.
തലവെട്ടുന്ന സംഭവങ്ങൾ നടക്കുന്ന പരിതസ്ഥിതിയിൽ എങ്ങനെയാണ് നിക്ഷേപം നടക്കുക എന്നും ഇതൊരു സാധാരണ കുറ്റകൃത്യമല്ലെന്നും മോദി പറഞ്ഞു. കോണ്ഡഗ്രസുകാരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമാണെന്നും കോൺഗ്രസ് തീവ്രവാദികളോട് സ്നേഹം കാണിച്ചെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications