ഗോസംരക്ഷകര്‍ക്കെതിരെ ശക്തമായ നടപടി: മുന്നറിയിപ്പുമായി മോദി, ക്രമസമാധാനം കയ്യിലെടുത്താല്‍ !!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഗോസംരക്ഷണത്തിന്‍റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗോ സംരക്ഷണത്തിന്‍റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മോദി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരാളെപ്പോലും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പറയുന്നു. സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഒരു വ്യക്തിയെയോ സംഘത്തെയോ നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും പ്രധാമന്ത്രി പറഞ്ഞതായി കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

narendra-modi

ബംഗാളിലെ സാമുദായിക കലാപത്തിന്‍റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി കൊമ്പുകോര്‍ത്തുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ബഹിഷ്കകരിച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജെഡിയു അംഗങ്ങളും പാര്‍ടി യോഗമുള്ളതിനാല്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

English summary
Prime Minister Narendra Modi has issued a stern warning to cow vigilante groups on the eve of the monsoon session of Parliament, saying no one can take law and order into their own hands.
Please Wait while comments are loading...