പ്രധാനമന്ത്രിയുടെ യാത്രാ രേഖകള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി, സുരക്ഷാ വീഴ്ച്ച കോടതിയില്‍
ദില്ലി: പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയില്‍ ഇടപെട്ട് സുപ്രീം കോടതി. അദ്ദേഹത്തിന്റെ യാത്രാ രേഖകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടാണ് ഇക്കാര്യം സുപ്രീം കടതി നിര്‍ദേശിച്ചത്. എല്ലാ രേഖകളും സുരക്ഷിതമായി കൈവശം വെക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് പോലീസിനോടും എസ്പിജിയോടും കേന്ദ്ര-സംസ്ഥാന ഏജന്‍സികളോടും സഹകരിക്കാനും ആവശ്യമായ സഹായം നല്‍കാനും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സുരക്ഷാ വീഴ്ച്ചയാണ് ഇതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയെന്നും കേന്ദ്രം പറയുന്നു.

ദേശീയ അന്വേഷണ ഏജന്‍സി സുരക്ഷാ വീഴ്ച്ച അന്വേഷിക്കണമെന്ന വാദത്തെ കേന്ദ്രം സുപ്രീം കോടതിയില്‍ പിന്തുണയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വളരെ ഗുരതരമായ വീഴ്ച്ചയാണ് വന്നിരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെഅറിയിച്ചു. യാത്രാ രേഖകള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടതും സോളിസിറ്റര്‍ ജനറലാണ്. പഞ്ചാബ് സര്‍ക്കാരും പോലീസും ഈ വീഴ്ച്ചയ്ക്ക് ഉത്തരവാദികളാണ്. അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദത്തിന്റെ സാധ്യതയും കാണാതിരിക്കാനാവില്ല. ഇത് ഒഴിവാക്കാമായിരുന്ന കാര്യമാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത് വലിയ നാണക്കേടായി മാറിയെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രത്തിന്റെയും പഞ്ചാബ് സര്‍ക്കാരിന്റെയും അന്വേഷണം തിങ്കളാഴ്ച്ച വരെ നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷായ ബെഞ്ച് ആവശ്യപ്പെട്ടു. അതേസമയം പഞ്ചാബ് സര്‍ക്കാരും ഇതിനെ രൂക്ഷമായിട്ടാണ് പ്രതിരോധിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയെ ഗൗരവത്തോടെയാണ് കാണുന്നത്. കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി ആ ദിവസം തന്നെ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രവും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ വിഷയം അന്വേഷിക്കാന്‍ ആരെ വേണമെങ്കിലും നിയമിക്കാമെന്നും പഞ്ചാബ് സര്‍ക്കാര്‍ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി നേരത്തെ ഈ വിഷയത്തില്‍ വിശദീകരണം നടത്തിയയാണ്. പ്രധാനമന്ത്രിയെന്നത് പഞ്ചാബിന്റെ കൂടി പ്രധാനമന്ത്രിയാണ്. ഈ വിഷയം സംസ്ഥാനത്തിനും അന്വേഷിക്കണം. കോടതി നിര്‍ദേശിക്കുന്നത് പ്രകാരം കാര്യങ്ങള്‍ ചെയ്യാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചണ്ഡീഗഡ് ഡിജിപി, എന്‍ഐഎ ഉദ്യോഗസ്ഥന്‍ എന്നിവര്‍ അന്വേഷണ സമിതിയില്‍ ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം വിഷയം വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. യുപിയില്‍ ന്യൂനപക്ഷ കാര്യമന്ത്രി പ്രധാനമന്ത്രി ദീര്‍ഘായുസ്സിന് പ്രാര്‍ത്ഥനയുമായി അടക്കം രംഗത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications