Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഫ്യൂവിനെ പിന്തുണച്ച വൃദ്ധയുടെ വീഡിയോ ട്വീറ്റ് ചെയ്ത് മോദി; സഹായസഹ്തവുമായി സോഷ്യല്‍ മീഡിയ

ദില്ലി: തകര്‍ന്നു വീഴുമെന്ന് തോന്നുന്ന കൂരയുടെ മുന്നിലിരുന്ന് ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച വൃദ്ധയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീടുകളില്‍ സുരക്ഷിതരായിരിക്കാം അതാണ് അവര്‍ നമുക്ക് തരുന്ന സന്തോഷം എന്ന കുറിപ്പോടെയാണ് നരേന്ദ്ര മോദി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്യുന്നത്. ഞായറാഴ്ച്ച രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹാനം ചെയ്തത്. ഒപ്പം കൊറാണ വൈറസ് പ്രതിരോധത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് കൈകള്‍ അടിക്കണമെന്നും മണികള്‍ മുഴക്കിയും പ്ലേറ്റുകള്‍ തട്ടി ശബ്ദങ്ങള്‍ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

 വീഡിയോ

വീഡിയോ

നരേന്ദ്രമോദിയുടെ ആഹ്വാനം അതേപോലെ അനുസരിക്കുന്ന ഒരു വൃദ്ധയുടെ വീഡിയോയാണ് പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നു. എന്നാല്‍ ഇതില്‍ സംസ്ഥാനമോ സ്ഥലമോ പറയുന്നില്ല. ഈ അമ്മയുടെ പ്രവൃത്തിയെ നമുക്ക് ആദരിക്കാം. വീടുകളില്‍ സുരക്ഷിതരായി ഇരിക്കാം. അതാണ് അവര്‍ നമുക്ക് നല്‍കുന്ന സന്ദേശം എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 അഖിലേഷ് ശര്‍മ

അഖിലേഷ് ശര്‍മ

മാധ്യമ പ്രവര്‍ത്തകനായ അഖിലേഷ് ശര്‍മയാണ് വീഡിയോ ആദ്യം പങ്കുവെക്കുന്നത്. ഇത് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്യുകയായിരുന്നു. 11 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോ ആണത്. ഇരുവശത്തും വലിയ കെട്ടിടങ്ങളുള്ള ഒരു വഴിയാണത്. അവിടെ കെട്ടിയ ഒരു ചെറിയ കുടിലിനു മുന്നിലിരുന്ന് വൃദ്ധ പാത്രത്തിന് വടി കൊണ്ട് കൊട്ടുകയാണ്. നിരവധി പേരാണ് വീഡിയോവിന് താഴെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്.

ഈ വൃദ്ധ ചെയ്യുന്നത് വളരെ മികച്ച പ്രവൃത്തിയാണെന്നും ഇവര്‍ എല്ലാവര്‍ക്കും മാതൃകയാണ് എന്ന് തുടങ്ങുന്ന അഭിപ്രായങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. ഒപ്പം ഇവരുടെ സ്ഥലം എവിടെയാണ്. അത് കണ്ടുപിടിച്ച് വൃദ്ധയ്ക്ക് ചെയ്തു കൊടുക്കാന്‍ പറ്റുന്ന സഹായങ്ങളെല്ലാം ചെയ്യാമെന്ന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

വിമര്‍ശനം

വിമര്‍ശനം

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. അവരുടെ പ്രവൃത്തി അഭിനന്ദാര്‍ഹമാണ് എന്നാല്‍ ആദ്യം കാണേണ്ടത് അവര്‍ ജീവിക്കുന്ന സാഹചര്യമാണെന്ന് ചിലര്‍ വിമര്‍ശിച്ചു. അവരെ സുരക്ഷിതമാക്കണം. അതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് ചിലര്‍ പറഞ്ഞു. പ്രധാനമന്ത്രീ... അവര്‍ക്ക് വീട് ഇല്ല, അതിന് പ്രഥമ പരിഗണന നല്‍കണം, പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിലൂടെ ഇവര്‍ക്ക് വീട് കണ്ടെത്തണം എന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

കൊറോണ

കൊറോണ

രാജ്യത്ത് ഇതുവരേയും 500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യ 11 ആയി. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുള്ളത്. മരണസംഖ്യയും ഇവിടെ തന്നെയാണ് കൂടുതല്‍. പിന്നാലെ രാജ്യത്തെ 80 ലധികം നഗരങ്ങള്‍ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.പ്രധാനമന്ത്രി ഇന്ന് എട്ട് മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കാം. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇക്കഴിഞ്ഞ വ്യാഴ്ച്ചയായിരുന്നു ആദ്യത്തേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+