കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടേത് വെറുംവാക്കല്ല, കള്ളപ്പണത്തിനെതിരെ ചിലതൊക്ക ചെയ്തിരുന്നു, കാണാതെ പോകരുത്!

കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ മോദി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മാത്രമല്ല നോട്ട് നിരോധനം രാഷ്ട്രീയ നീക്കമാണെന്നും ഇത് അഴിമതിയുടെ ഭാഗമാണെന്നും ആരോപണം ഉണ്ട്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവരിക എന്നത്. കൂടാതെ കള്ളപ്പണ നിക്ഷേപത്തിന് തടയിടാന്‍ നോട്ട് നിരോധനവും കൊണ്ടു വന്നിരുന്നു. എന്നാല്‍ മോദിയുടെ നീക്കങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് പ്രതിപക്ഷം.

കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ മോദി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മാത്രമല്ല നോട്ട് നിരോധനം രാഷ്ട്രീയ നീക്കമാണെന്നും ഇത് അഴിമതിയുടെ ഭാഗമാണെന്നും ആരോപണം ഉണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണത്തിനെതിരെ മോദി നടത്തിയ നീക്കങ്ങളെ കുറിച്ച് അറിയാം.

 പ്രത്യേക അന്വേഷണ സംഘം

പ്രത്യേക അന്വേഷണ സംഘം

2014 മെയ് 26നാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇതിനു പിന്നാലെ മെയ്് 27ന് നടന്ന ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ കളളപ്പണം തിരിച്ചു പിടിക്കുന്നതിനുള്ള നീക്കങ്ങള്‍ മോദി ആരംഭിച്ചിരുന്നു. ഈ യോഗത്തിലാണ് കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ജസ്റ്റിസ് എംബി ഷായുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

 നിയമം നിലവില്‍ വന്നു

നിയമം നിലവില്‍ വന്നു

വിദേശത്തെ വെളിപ്പെടുത്താത്ത കള്ളപ്പണത്തിനും ആസ്തിക്കും ടാക്‌സ് ഏര്‍പ്പെടുത്തുന്ന ബില്ല് 2015ല്‍ പാസാക്കി. ജൂലൈ ഒമ്പത് മുതല്‍ ഇത് നിലവില്‍ വന്നിരുന്നു.

സുതാര്യത ഉറപ്പാക്കും

സുതാര്യത ഉറപ്പാക്കും

2015 ജൂലൈ ഒമ്പതിന് മോദി സര്‍ക്കാര്‍ അമേരിക്കയുമായി ഒരു കരാര്‍ ഒപ്പിട്ടിരുന്നു. അമേരിക്കയുടെ എഫ്എടിസിഎ (ഫോറിന്‍ അക്കൗണ്ട് ടാക്‌സ് കംപ്ലൈന്‍സ് ആക്ട്) പ്രകാരം നികുതികളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുളള കരാറായിരുന്നു ഇത്.

 മൗറീഷ്യസില്‍ നിന്നുള്ള നിക്ഷേപത്തിന് നികുതി

മൗറീഷ്യസില്‍ നിന്നുള്ള നിക്ഷേപത്തിന് നികുതി

ഇരട്ട നികുതി ഒഴിവാക്കുന്നതിന് മൗറീഷ്യസുമായി ഒപ്പിട്ട കരാര്‍ ഇന്ത്യ ഭേദഗതി ചെയ്തു. മൗറീഷ്യസില്‍ നിന്നുള്ള നിക്ഷേപങ്ങളിലൂടെ നേടുന്ന മൂലധനത്തിന് നികുതി ഏര്‍പ്പെടുത്തി.

 മന്‍ കി ബാത്തില്‍

മന്‍ കി ബാത്തില്‍

നികുതി അടയ്ക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത്. നികുതി വെളിപ്പെടുത്താനുളള പദ്ധതി അവസാന അസരമാണെന്നാണ് മോദിയുടെ മുന്നറിയിപ്പ്.

 ഇരട്ട നികുതി ഭേദഗതി

ഇരട്ട നികുതി ഭേദഗതി

സൈപ്രസുമായുള്ള കരാറും ഇന്ത്യ ഭേദഗതി ചെയ്തു. 2016 സെപ്തംബറിലായിരുന്നു ഇത്. ഇരട്ട നികുതി ഭേദഗതി ചെയ്യുന്നതിനുള്ള കരാറിലാണ് ഭേദഗതി വരുത്തിയത്. സൈപ്രസില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കുള്ള മൂലധനത്തിന് നികുതി ഏര്‍പ്പെടുത്താനായിരുന്നു ഇത്.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാര്‍

സ്വിസ് ബാങ്കിലെ ഇന്ത്യക്കാര്‍

2016 നവംബര്‍ 23നാണ് ഇന്ത്യ സ്വിറ്റ്‌സര്‍ലാന്‍ഡുമായി കരാര്‍ ഒപ്പിട്ടത്. സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ചായിരുന്നു ഇത്.

 നിക്ഷേപങ്ങള്‍ക്ക് ടാക്‌സ്

നിക്ഷേപങ്ങള്‍ക്ക് ടാക്‌സ്

2016 ഡിസംബര്‍ 30ന് സിംഗപ്പൂരുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും സിംഗപ്പൂരില്‍ നിന്നുള്ള നിക്ഷേപങ്ങളിലൂടെയുള്ള മൂലധനത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു ഇത്.

English summary
details of action taken by modi against black money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X