80 ശതമാനം കേസുകളും കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍, മൂന്നാം തരംഗത്തെ തടയണമെന്ന് പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ മൂന്നാം തരംഗം തടയുന്നതിന് പ്രധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, ആന്‍ഡ് വാക്‌സിന്‍ എന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശം പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിലവില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ആഴ്ചയില്‍ 80 ശതമാനം പുതിയ കേസുകളും 84 ശതമാനം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളാണിവ. ചൊവ്വാഴ്ച പ്രധാനമന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എട്ട് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ
കൊവിഡിന്റെ മൂന്നാം തരംഗത്തെ പിടിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള കൊവിഡ് കേസുകളുടെ റിപ്പോര്‍ട്ട് ആശങ്ക പരത്തുന്നതാണ്. പരസ്പര സഹകരണത്തോടെയും യോജിച്ചുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് കൊവിഡിനെതിരെ രാജ്യം പോരാടിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.സ്ഥിതി നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍, മുന്നോട്ട് കുഴപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വൈറസിന്റെ വ്യാപനം തിരിച്ചറിയുന്നതിനും സഹായിക്കുന്നതിനും ആര്‍ടി-പിസിആര്‍ പരിശോധന വ്യാപകമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ച
അതേസമയം, കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും പത്തിന് മുകളിലാണ്. നിയന്ത്രണങ്ങള്‍ക്ക് ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരി വ്യവസായികളും രംഗത്തുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications