അയോധ്യയിലെ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അടുത്ത വര്‍ഷം ജനുവരി 22നാണ് ഉദ്ഘാടനമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ പ്രധാനമന്ത്രിയെ ഡല്‍ഹിയിലെത്തി കാണുകയും, ഉദ്ഘാടനത്തിനായി അദ്ദേഹത്തെ ക്ഷണിക്കുകയുമായിരുന്നു.
പ്രാണ്‍ പതിഷ്ഠ ചടങ്ങ് എന്നാണ് ഇത് അറിയപ്പെടുന്നത്. അതേസമയം രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുകയാണ്. ചരിത്രപരമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് മഹാഭാഗ്യമാണെന്നും മോദി പറഞ്ഞു. ട്രസ്റ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും മോദി എക്‌സില്‍ പങ്കുവെച്ചു.

മൂന്ന് നിലകളുള്ള ഈ ക്ഷേത്രത്തിന്റെ ആദ്യ നിലയുടെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാവുമെന്ന് രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര ശിലാന്ന്യാസം നിര്‍വഹിച്ചത്. ശ്രീരാമന്റെ വിഗ്രഹം ജനുവരി 22ന് സ്ഥാപിക്കുമെന്ന് രാമജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
നാലായിരം സന്ന്യാസിമാരും, 2500 പ്രമുഖരും ചരിത്ര നിമിഷത്തിന് സാക്ഷിയാവാന്‍ അയോധ്യയിലെത്തും. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രാണ പ്രതിഷ്ഠയ്‌ക്കെത്തും.












Click it and Unblock the Notifications