Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്നതാധികാര യോഗം വിളിച്ച് പ്രധാനമന്ത്രി; സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഉന്നതധികാരയോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം ചേര്‍ന്നത്. വിര്‍ച്വലായിട്ടായിരുന്നു യോഗം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വ്യോമയാന സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറിമാര്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

മന്‍സൂഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ജനുവരി 10 ന് രാജ്യത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ദമാന്‍ ആന്റ് ദിയു എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാരുമായിട്ടാണ് നാളെ മന്‍സൂഖ് മാണ്ഡവ്യ ചര്‍ച്ച നടത്തുക. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

modi 1

ഇതിന് മുന്‍പ് ഡിസംബര്‍ 24 ന് പ്രധാനമന്ത്രി ഉന്നതാധികാരയോഗം വിളിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല. കൊവിഡിനെതിരെ പോരാട്ടം തുടരേണ്ടത് ഇന്നും പരമപ്രധാനമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഒരാഴ്ച മുന്‍പ് വരെ 27553 ആയിരുന്നു പ്രതിദിന കൊവിഡ് നിരക്ക്. ശനിയാഴ്ച ഇത് 1,59,632 ആയി ഉയര്‍ന്നിരുന്നു. തൊട്ടുമുന്‍പത്തെ ദിവസത്തേക്കാള്‍ 13 ശതമാനം അധിക വര്‍ധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,55,28,004 ആണ്. 10.21 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ രാജ്യത്ത് 5,90,611 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം 40863 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം ഭേദമായതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ കണക്ക് 3,44,53,603 ആയി.

അതേസമയം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് വലിയ വര്‍ധനയുണ്ടാകാമെന്ന മുന്നറിയിപ്പുമായി മദ്രാസ് ഐ ഐ ടിയുടെ പഠനം പുറത്തുവന്നിരുന്നു. ഫെബ്രുവരി ഒന്നിനും 15-നും ഇടയില്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.

രാജ്യത്തെ കഴിഞ്ഞ രണ്ടാഴ്ചയിലെ കൊവിഡ് ആര്‍ വാല്യൂ അടിസ്ഥാനമാക്കിയാണ് മദ്രാസ് ഗണിതശാസ്ത്ര വകുപ്പും പ്രൊഫ നീലേഷ് എസ് ഉപാധ്യേ, പ്രൊഫ എസ് സുന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സിനായുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സും സംയുക്തമായാണ് പ്രാഥമിക വിശകലനം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+