• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മുന്നിലെന്ന് പ്രധാനമന്ത്രി, പഞ്ചാബിനെ മോഡലാക്കാൻ മുഖ്യമന്ത്രിമാരോട്

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം പുരോഗമിക്കുന്നു. കൊവിഡിന്റെ കാര്യത്തില്‍ ഇന്ത്യയിലെ അവസ്ഥ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചമാണെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃക ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ കൊടുത്ത് തുടങ്ങിയതിന്റെ ആദ്യഘട്ടത്തില്‍ തന്നെ രാജ്യത്ത് 50 ശതമാനത്തില്‍ അധികം പേര്‍ക്കാണ് രോഗമുക്തി ഉണ്ടായത്. ഇത് ആശ്വാസകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെ പൂര്‍ണമായും തടയുന്നതിന് രാജ്യം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഏത് പ്രതിസന്ധിയെ മറികടക്കുന്നതിനും സമയം പ്രധാനമാണ്. സമയബന്ധിതമായ തീരുമാനങ്ങളെടുത്തത് കൊവിഡ് വ്യാപനം തടയാന്‍ സഹായിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പരസ്പര സഹകരണത്തിലൂന്നിയ ഫെഡറലിസത്തിലൂടെ നമ്മള്‍ എങ്ങനെ പ്രവര്‍ത്തിച്ചു ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്നത് ഭാവിയില്‍ വിലയിരുത്തപ്പെടും എന്നും മുഖ്യമന്ത്രിമാരോട് മോദി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ പഞ്ചാബിനെ പ്രശംസിച്ച മോദി പഞ്ചാബിനെ മാതൃകയാക്കാനും മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായുളള ശ്രമങ്ങള്‍ മൂലം സാമ്പത്തിക രംഗത്ത് ചില മുന്നേറ്റങ്ങളുണ്ടെന്നും മോദി പറഞ്ഞു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന കാര്യം ആലോചിക്കുക പോലും ചെയ്യരുത്. കൈ കഴുകുന്നതും സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നതും അതിപ്രധാനമാണ്. മാര്‍ക്കറ്റുകള്‍ തുറക്കുകയും ആളുകള്‍ പുറത്തേക്ക് ഇറങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ക്ക് കൂടുതല്‍ ഗൗരവം ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് നിരവധി പേര്‍ തിരിച്ച് വരുന്നുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ തിരികെ നാടുകളിലെത്തി. എന്നിരുന്നാലും മറ്റ് നാടുകളെ സംബന്ധിച്ച് ഇവിടെ കൊവിഡ് വ്യാപനം കുറവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം സർക്കാർ ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് വ്യക്തമാക്കി. നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചാൽ കൊറോണയെ അതിജീവിക്കാൻ കഴിയും. കൊവിഡ് മരണം കുറവുള്ള രാജ്യമാണ് ഇന്ത്യ. ഓരോ മരണവും ദുഃഖകരമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ആറാം തവണയാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. അതേസമയം കേരളത്തിന് സംസാരിക്കാൻ ചർച്ചയിൽ സമയം അനുവദിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ചന്ദ്രനിൽ സ്വന്തം സ്ഥലം,ആഢംബര ടെലിസ്കോപ്പ്, ഒരു സിനിമയ്ക്ക് കോടികൾ, സുശാന്തിനെക്കുറിച്ച് അറിയാത്തത്!

English summary
PM Narendra Modi interacts with Chief Ministers about Covid fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X