തൊഴില്‍ പരിഷ്‌കരണ ബില്ലുകളെ പ്രശംസിച്ച് നരേന്ദ്രമോദി; തൊഴില്‍ സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും
ദില്ലി: തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതും സാമ്പത്തിക വളര്‍ച്ചക്ക് ഉതകുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച്ചയാണ് മൂന്ന് തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ രാജ്യസഭയില്‍ പാസായത്. ശക്തമായ പ്രതിപക്ഷ എതിര്‍പ്പിന് മറികടന്നാണ് രാജ്യസഭില്‍ ബില്ല് പാസാക്കിയത്.
മിനിമം വേതനം, സമയബന്ധിതമായ വേതനം, തൊഴിലാളികളുടെ സുരക്ഷ, തൊഴില്‍ സുരക്ഷ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ ലേബര്‍ കോഡുകളെന്നും പുതിയ പരിഷ്‌കാരങ്ങള്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം ഉണ്ടാക്കുകയും അത് വഴി സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

ദ ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷണല്‍ കോഡ് 2020, ഇന്‍ഡ്‌സ്ട്രിയില്‍ റിലേഷന്‍സ് കോഡ് 2020, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി എന്നീ ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോട് കൂടിയാണ് ബില്ലുകള്‍ പാസാക്കിയത്.
അതേസമയം 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അുമതിയില്ലാതെ തന്നെ ജീവനക്കാരെ പിരിച്ചുവിടുന്നതിനും ആവശ്യാനുസരണം സ്ഥാപനം പൂട്ടാം എന്നതുള്‍പ്പെടെയാണ് ബില്ലിലെ പരിഷ്‌കരണങ്ങള്‍. ബില്ലിനെതിരെ പ്രതിപക്ഷവും വിവിധ തൊഴിലാളി സംഘടനാ നേതാക്കളുടേയും പ്രതിഷേധം കനക്കുകയാണ്.
44 നിയമങ്ങളെ നാല് കോഡുകളാക്കി ചുരുക്കാമെന്ന തീരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ഇതിന് പിന്നാലെ കോഡ് ഓണ്‍ വെയ്ജസ് ബില്‍ കഴിഞ്ഞ വര്‍ഷം പാസാക്കുകയും ചെയ്തിരുന്നു.
ദീര്‍ഘകാലമായി കാത്തിരിക്കുന്ന തൊഴില്‍ പരിഷ്‌കരണ നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ട്. ഇത് തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുകയും സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജകമാവുകയും ചെയ്യും. 'മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ്' എന്നതിന്റെ ഉദാഹരണമാണ് പുതിയ ബില്ലുകള്‍ എന്നും പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു.
പരിഷ്‌കരിച്ച ബില്ലുകള്‍ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പ് നല്‍കുന്നതും വിദേശ നിക്ഷേപം കൊണ്ട് വരാന്‍ സഹായിക്കുന്നതാണെന്നുമായിരുന്നു തൊഴില്‍ മന്തിയുടെ പ്രതികരണം.












Click it and Unblock the Notifications