കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഭാര്യയ്ക്കും 24 മണിക്കൂര്‍ സുരക്ഷ

  • By Aswathi
Google Oneindia Malayalam News

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യെശോദബെന്നിനും ഇരുപത്തിനാലു മണിക്കൂര്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഡി എസ് പി എസ്ബി ത്രിവേദിയുടെ വാക്കുകളെ ഉദ്ധരിച്ച് ഒരു പ്രമുഖ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മോദി ഗുജറാത്തില്‍ നിന്ന് ദില്ലിയിലേക്ക് താമസം മാറി. എന്നാല്‍ യെശോദബെന്‍ ഇപ്പോഴും വടക്കു ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള ഈശ്വര്‍വാഡ ഗ്രാമത്തില്‍ സഹോദരന്മാര്‍ക്കൊപ്പമാണ് താമസിക്കുന്നത്.

Jashodaben

പ്രധാനമന്ത്രിയുടെ കുടുംബത്തിനും എസ് പി ജി സുരക്ഷ നല്‍കണമെന്നാണ് എസ് പി ജി നിയമം അനുശാസിക്കുന്നത്. ഒരുമിച്ചല്ല താമസിക്കുന്നതെങ്കിലും ഭാര്യയായി മോദി അംഗീകരിച്ച യെശോദ ബെന്നിനും സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നേരത്തെ ആവശ്യം ഉര്‍ന്നിരുന്നു.

സായുധരായ നാലു പൊലീസുകാരെയും സ്ഥലത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഒരു വാഹനവും യെശോദബെന്‍ താമസിക്കുന്ന ഗ്രാമത്തിലേയ്ക്ക് അയച്ചു കഴിഞ്ഞു. ഇതു കൂടാതെ യെശോദ ബെന്നിന്റെ വീട്ടില്‍ എപ്പോഴും ഒരു കോണ്‍സ്റ്റിള്‍ ഉണ്ടാകുമെന്നും ഡി എസ് പി അറിയിച്ചു.

English summary
Now when Prime Minister Narendra Modi has moved to Delhi from Gujarat, his wife Jashodaben is under 24X7 security cover,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X