ചൈനയെ നേരിടാന്‍ ഒരുങ്ങി ഇന്ത്യ; അതിര്‍ത്തിയില്‍ പുതിയ പാലം, 60 ടാങ്കുകള്‍ നിരത്താം

  • Written By:
Subscribe to Oneindia Malayalam

ദിബ്രുഗഡ്: ഇന്ത്യയും ചൈനയും ശത്രുത വര്‍ധിക്കവെ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യയുടെ കൂറ്റന്‍ പാലം വരുന്നു. 60 ടണ്‍ സൈനിക ടാങ്കുകള്‍ ഒരേസമയം നിരത്തി നിര്‍ത്താന്‍ ശേഷിയുള്ള പാലം ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന അസം മേഖലയിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഈ മാസം 26ന് ഉദ്ഘാടനം ചെയ്യും. ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ഈ പാലത്തിന് 9.15 കിലോമീറ്റര്‍ നീളമുണ്ട്. അസമിലെ ഈ പാലം ഉദ്ഘാടനം ചെയ്താണ് എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം തികഞ്ഞ ആഘോഷത്തിന് പ്രധാനമന്ത്രി തുടക്കമിടുന്നത്.

Xi

നദിക്ക് മുകളിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടി പാലവും ഇതാകും. മുംബൈയിലെ ബാന്ദ്ര-വോര്‍ളി പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ നീളമുണ്ട് അസമിലെ പാലത്തിന്.

ഇന്ത്യ ചൈന അതിര്‍ത്തിയിലേക്ക് പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും എത്തിക്കുന്നതിന് ഈ പാലം നിര്‍ണായകമാകും. അരുണാചല്‍ പ്രദേശ്- അസം സംസ്ഥാനങ്ങളിലെ ദൂരം കുറയ്ക്കുന്നതിനും ഈ പാലം ഉപകരിക്കും.

English summary
India's longest river bridge, capable of withstanding the weight of a 60-tonne battle tank, will be inaugurated in Assam close to the border with China on May 26 by Prime Minister Narendra Modi. With the inauguration of the 9.15-km-long Dhola-Sadiya bridge over the Brahmaputra river, Prime Minister Narendra Modi will start the celebrations of the NDA government's three years in office from this eastern-most part of Assam.
Please Wait while comments are loading...