മോദിയുടെ ദ്വിരാഷ്ട്ര പര്യടനം നാളെ തുടങ്ങും, യുഎഇയില്‍ രണ്ട് അജണ്ട, ജര്‍മനിയിലും പ്രധാനമന്ത്രിയെത്തും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര വിദേശ പര്യടനം നാളെ തുടങ്ങും. ജര്‍മനിയിലും യുഎഇയിലുമാണ് അദ്ദേഹമെത്തുന്നത്. വളരെ നിര്‍ണായകമായ സന്ദര്‍ശനമാണിത്. ദേശീയ ഊര്‍ജ സുരക്ഷ കണക്കിലെടുത്താണ് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ കത്ര പറഞ്ഞു. ഈ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആഗോള തലത്തില്‍ ക്രൂഡോയിലിനെ ഇന്ത്യ ആശ്രയിക്കുന്നുണ്ട്. അതെല്ലാം പ്രധാനമന്ത്രി ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തും. ജര്‍മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതിന് ഇന്ത്യ വിമര്‍ശനം നേരിട്ടേക്കാം. ഇതിനുള്ള മറുപടിയാണ് കത്ര നല്‍കിയത്.

മോദിയുടെ വിദേശപര്യടനത്തില്‍ ഇന്ത്യ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നത് ഊര്‍ജ സ്രോതസ്സുകളും ഭക്ഷ്യസുരക്ഷയുമായിരിക്കും. ആഗോള സമൂഹത്തിന് ഇന്ത്യ എന്തുകൊണ്ട് ക്രൂഡോയില്‍ വാങ്ങുന്നുവെന്ന് അറിയാമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. വില കുറച്ചാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത്. ഇന്ത്യയുടെ മൊത്തം ഇന്ധന ഇറക്കുമതിയുടെ പത്ത് ശതമാനം റഷ്യയില്‍ നിന്നാണ്. ദക്ഷിണ ജര്‍മനിയിലെ ആല്‍ഫൈന്‍ കാസില്‍ ഓഫ് സ്‌കോല്‍സ് എല്‍മാവു പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. ജൂണ്‍ 26-27 ദിവസങ്ങളിലാണ് ഇവിടെ ജി7 ഉച്ചകോടി നടക്കുന്നത്. ഇവിടെ ക്ഷണിതാവായിട്ടാണ് മോദി എത്തുന്നത്.
പ്രധാനമന്ത്രി രണ്ട് സെഷനിന്റെ ഭാഗമാവും. അതിലൊന്ന് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ളതാണ്. പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ ആരോഗ്യ, ലിംഗതുല്യത, ജനാധിപത്യ എന്നിവ അടങ്ങുന്ന രണ്ട് സെഷനാണിത്. ജൂണ്‍ 28ന് മോദി യുഎഇയിലേക്ക് തിരിക്കും. ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തും. യുഎഇയുടെ മുന്‍ പ്രസിഡന്റാണ് അദ്ദേഹം. അതേസമയം പ്രവാചക നിന്ദാ വിഷയം അവസാനിച്ചതാണെന്ന് കത്ര പറുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമായതാണ്. അത് ഇനി ചര്‍ച്ചയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വിഷയങ്ങളിലാണ് മോദിയുടെ യുഎഇ സന്ദര്‍ശനം ഫോക്കസ് ചെയ്യുന്നതെന്ന് കത്ര പറയുന്നു. ആദ്യത്തേത് മുന്‍ ദുബായ് ഭരണാധികാരിക്ക് ആദരാഞ്ജലി അര്‍പ്പിക്കലാണ്. രണ്ടാമത്തേത് യുഎഇ പ്രസിഡന്റായതിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനെ അഭിനന്ദിക്കലാണ്. മുഹമ്മദ് ബിന്‍ അല്‍ നഹ്യാനുമായി മോദിയുടെ ആദ്യത്തെ യോഗമാണിത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് വിദേശ കാര്യ സെക്രട്ടറി പറഞ്ഞു. ഊര്‍ജ ശക്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിര്‍ണായകമായ കാര്യമാണ്. സുരക്ഷ, പരിസ്ഥിതി, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയുടെ ഭാഗമാവുക.












Click it and Unblock the Notifications