കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം യുഎഇ സന്ദര്‍ശിക്കും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദി യുഎഇ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഈ മാസം അവസാനമാണ് മോദിയുടെ സന്ദര്‍ശനം. ജര്‍മനിയിലെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം യുഎഇയിലെത്തുക. ജര്‍മനിയില്‍ പ്രധാനമന്ത്രി ജി7 ഉച്ചകോടിയുടെ ഭാഗമാകും. അവിടേക്ക് പോകുന്നതിന് മുമ്പായിരിക്കും അദ്ദേഹം യുഎഇയിലെത്തുക. ജി7 ഉച്ചകോടി ജൂണ്‍ 26 മുതല്‍ 28 വരെ ബവാരിയന്‍ ആല്‍പ്‌സിലെ സ്‌കോള്‍സ് എല്‍മാവുവിലാണ് നടക്കുന്നത്. അതേസമയം ഇതിന് ശേഷമാണോ അതോ മുമ്പാണോ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയും യുഎഇയും തമ്മില്‍ ഉന്നത തല യോഗം ഇടയ്ക്കിടെ നടക്കാറുണ്ട്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ട്വിസ്റ്റ് ഉറപ്പ്; കോണ്‍ഗ്രസിനൊപ്പം ഇവരുണ്ടാവില്ല, പവാര്‍ ഇറങ്ങേണ്ടി വരുംരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ട്വിസ്റ്റ് ഉറപ്പ്; കോണ്‍ഗ്രസിനൊപ്പം ഇവരുണ്ടാവില്ല, പവാര്‍ ഇറങ്ങേണ്ടി വരും

1

പ്രധാനമന്ത്രി അവസാനമായി യുഎഇ സന്ദര്‍ശനം നടത്തിയത് 2019 ഓഗസ്റ്റിലാണ്. അന്ന് ഓര്‍ഡര്‍ ഓഫ് സയ്യിദ് പുരസ്‌കാരം മോദിക്ക് ലഭിച്ചിരുന്നു.യുഎഇയിലെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡായിരുന്നു ഇത്. യുഎഇയില്‍ റുപെ കാര്‍ഡ് ലോഞ്ച് ചെയ്തതും ഈ ദിവസമായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റാമ്പുകളും പുറത്തിറക്കിയിരുന്നു. 2015ലും 2018ലും പ്രധാനമന്ത്രി യുഎഇയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യം ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ കാണാനായി മോദി യുഎഇയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ അടക്കം കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. സ്വതന്ത്ര വ്യാപാര കരാറിലും ഈ വര്‍ഷം ഇരുരാജ്യങ്ങളും ഒപ്പിട്ടിരുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി അമേരിക്ക കഴിഞ്ഞാല്‍ നടക്കുന്നത് യുഎഇയിലേക്കാണ്. 2018-19 വര്‍ഷങ്ങളില്‍ 30 മില്യണ്‍ യുഎസ് ഡോളറാണ് യുഎഇയില്‍ നിന്നുള്ള വരുമാനം. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2018ല്‍ എണ്ണയൊഴികെ 36 മില്യണിന്റെ വ്യാപാരം ഇരുരാജ്യങ്ങളും തമ്മില്‍ നടന്നിട്ടുണ്ട്. യുഎഇയിലെ ഇന്ത്യന്‍ സമൂഹമാണ് അവിടെ ഏറ്റവും വലിയ വിഭാഗം.

മൊത്തം ജനസംഖ്യയുടെ 35 ശതമാനത്തോളം ഇന്ത്യന്‍ വംശജര്‍ വരും. 15 ശതമാനം പേര്‍ അബുദാബിയിലും ആറ് ശതമാനത്തോളം ദുബായ് അടക്കമുള്ള ഇടങ്ങളിലുമുണ്ട്. സന്ദര്‍ശന സമയത്ത് മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കും. നേരത്തെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഇന്ത്യ അയച്ചിരുന്നു. ഇന്ത്യന്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടിയും രാജ്യം അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതേസമയം പ്രവാചക നിന്ദാ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഇതോടെ പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.

ഷാജ് കിരണും എഡിജിപി അജിത് കുമാറും ഫോണില്‍ സംസാരിച്ചത് 19 തവണ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്ഷാജ് കിരണും എഡിജിപി അജിത് കുമാറും ഫോണില്‍ സംസാരിച്ചത് 19 തവണ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

English summary
pm narendra modi will visit uae last month of this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X