മോദിയും അംബാനിയും ഭായി ഭായി; ജിയോ പരസ്യത്തിലെ ചിത്രം അനുമതിയില്ലാതെയെന്ന് മറുപടി
മന്ത്രി നീരജ് ശേഖറിന് പ്രധാനമന്ത്രിയുടെ ഓഫീസ് എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
ദില്ലി: റിലയന്‍സ് ജിയോയുടെ പരസ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വ്യാഴാഴ്ച പാര്‍ലെമന്റിലാണ് ഓഫീസ് ഇക്കാര്യം അറിയിച്ചത്. റിലയന്‍സ് ജിയോയുടെ പത്രത്തിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട പരസ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിച്ചത്.
റിലയന്‍സ് ജിയോയുടെ പരസ്യത്തിനായി പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് സമാജ് വാദി പാര്‍ട്ടി സഭയില്‍ ചോദ്യം ഉന്നയിച്ചത്. സമാജ് വാദി പാര്‍ട്ടി നേതാവും മന്ത്രിയുമായ നീരജ് ശേഖറിന് പ്രധാനമന്ത്രിയുടെ ഓഫീസ് എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യസഭയില്‍
റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കുന്ന് അറിഞ്ഞിരുന്നുവെങ്കിലും അനുമതി നല്‍കിയില്ലെന്നാരുന്നു സമാജ് വാദ് പാര്‍ട്ടിയുടെ മന്ത്രി നീരജ് ശേഖര്‍ ചോദ്യത്തിന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്താഡാണ് മറുപടി നല്‍കിയത്.

അധികാരം ഡിഎവിപിയ്ക്ക്
സര്‍ക്കാര്‍ പരസ്യങ്ങളും നയങ്ങളും മാധ്യമങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കി നല്‍കുന്നത് ഇന്റഫര്‍മേഷമന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് അഡൈ്വര്‍ട്ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റിയാണ്. എന്നാല്‍ ഡിഎവിപി സര്‍ക്കാര്‍ പരസ്യങ്ങള്‍ മാത്രമാണ് തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജിയോയ്‌ക്കെതിരെ നടപടി
അനുവാദമില്ലാതെ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് പരസ്യം നല്‍കിയ സംഭവത്തില്‍ എന്ത് നടപടിയാണ് റിലയന്‍സ് ജിയോയ്‌ക്കെതിരെ സ്വീകരിച്ചതെന്നും മന്ത്രി ശേഖര്‍ ആരാഞ്ഞു. മുന്‍കുറായി അനുവാദം വാങ്ങിയിരുന്നില്ല എന്ന് മന്ത്രി സമ്മതിച്ചോടെയായിരുന്നു ശേഖറിന്റെ പ്രതികരണം.

അംബാനിയും മോദിയും ഭായി ഭായി
റിലയന്‍സ് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അടുത്ത ബന്ധമാണോ ജിയോയെ അനുമതിയില്ലാതെ ഫോട്ടോ ഉള്‍പ്പെടുത്തി പരസ്യം നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് സ്വാഭാവികമായി ഉയരാവുന്ന സംശയമാണ്. പ്രധാനമന്ത്രിയുടെ ഓഫീസും വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയും നടപടി ആവശ്യപ്പെടാത്തതിന് പിന്നിലും ദുരൂഹത ഉയരുന്നുണ്ട്.












Click it and Unblock the Notifications