കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവാള വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ പ്രധാനമന്ത്രിക്ക് മണിയോര്‍ഡര്‍ അയച്ചു, ഓണ്‍ലൈനായി തുക അയക്കാന്‍ ആവശ്യപ്പെട്ട് പിഎംഒ ഓഫീസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഉള്ളികർഷകന്റെ മണിയോര്‍ഡര്‍ ഓണ്‍ലൈനായി അയക്കാന്‍ PMO | Oneindia Malayalam

മുംബൈ: സവാള വിറ്റുലഭിച്ച തുക മുഴുവന്‍ പ്രധാനമന്ത്രിക്കയച്ച കര്‍ഷകന് തുക തിരികെ നല്കി പ്രധാനമന്ത്രിയുടെ ഓഫീസ്. പണം ക്യാഷായി വേണ്ട ഓണ്‍ലൈന്‍ വഴി അയക്കാനാവശ്യപ്പെട്ടു.കര്‍ഷകര്‍ തങ്ങളുടെ വിയര്‍പ്പിന് വിപണിയില്‍ അര്‍ഹിച്ച പരിഗണന കിട്ടാതെ കടക്കെണിയിലകപ്പെട്ട് പ്രതിഷേധിക്കുമ്പോഴാണ് അങ്ങേയറ്റം പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന്‍റെ പ്രവൃത്തി.

750 കിലോ സവോള വിറ്റ കര്‍ഷകന്‍ ആകെ ലഭിച്ച 1064 രൂപ പ്രതിഷേധ സൂചകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തിരുന്നു.ഈ തുക മടക്കി പകരം ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ്.മണി ഓര്‍ഡറായി പണം സ്വീകരിക്കില്ലെന്നും ഓണ്‍ലൈന്‍ ബാങ്കിങ് വഴി സ്വീകരിക്കാമെന്നും ആണ് കര്‍ഷകന് ലഭിച്ച മറുപടി. കര്‍ഷകനായ സഞ്ജയ് സാതെയാണ് ആശ്വാസകരമായ നടപടി പ്രധാനമന്ത്രി കൈക്കൊള്ളുമെന്ന് പ്രത്യാശിച്ചിരിക്കെ ഇത്തരമോരു മറുപടിയില്‍ സ്തബ്ധനായിരിക്കുന്നതെന്ന് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

onion-market-30-1


താന്‍ അയച്ച പണം കര്‍ഷകരുടെ പ്രശ്‌നങ്ങളെ ഒന്നാകെ പ്രതിനീധികരിക്കുമെന്ന വിശ്വാസത്തിലായിരുന്നു.തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമ ലഭിക്കുമെന്ന് പ്രത്യാശിച്ചു,എന്നാല്‍ ഇത് പരിഹാരത്തിന് പകരം പരിഹാസമാണ്.750 കിലോ സവോള വിറ്റുകിട്ടിയ തുച്ഛമായ തുക കൊണ്ട് എങ്ങനെയാണ് താന്‍ കഴിഞ്ഞുകൂടുക.ഇത് താനുള്‍പ്പെടുന്ന കര്‍ഷകരുടെ പ്രശ്‌നമാണെന്നും കര്‍ഷകന്‍ പറയുന്നു.

നാസിക് സ്വദേശിയായ സഞ്ജയ് സാതെ കിലോയ്ക്ക് രൂപയാണ് സവോളയ്ക്കായി ലഭിച്ചിരുന്നത്.ഒടുവില്‍ 1064 രൂപയാണ് തന്റെ 750 കിലോ സവോളയ്ക്ക് വില ലഭിച്ചത്.കിലോയക്ക് 1.40 പൈസ നിരക്കില്‍.തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിലേക്ക് ഈ പണം 54 രൂപ മുടക്കി മണിയോര്‍ഡര്‍ അയക്കുകയായിരുന്നു.താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല,തന്‍റെ പ്രതിഷേധമാണ് അറിയിക്കുന്നതെന്നായിരുന്നു സാതെ പറഞ്ഞത്. 2010ല്‍ ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സാതെ കേന്ദ്ര കൃഷി മന്ത്രാലയം സാതെയ്ക്ക് സംവദിക്കാനായി തിരഞ്ഞെടുത്തിരുന്നു.

English summary
PMO returns the money to farmer who forced to send the onion for cheap price,and asked to make an online payment not i the form pf money order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X