കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയും മെഹുലും കോടതിയും കുടുങ്ങും! ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട്

Google Oneindia Malayalam News

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിൽ നീരവ് മോദിയ്ക്കും മെഹുല്‍‍ ചോക്സിയ്ക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈയിലെ പ്രത്യേക കോടതിയാണ് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതോടെ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉള്‍പ്പെടെ 12 പേരാണ് ഇതിനകം പിഎൻബി തട്ടിപ്പ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് നേരത്തെ നീരവ് മോദി വ്യക്തമാക്കിയിരുന്നു. സിബിഐയ്ക്ക് അയച്ച ഇമെയിൽ‍ സന്ദേശത്തിലാണ് നീരവ് മോദി ഇക്കാര്യം വ്യക്തമാക്കുന്നത്. 11,300 കോടി രൂപയുടെ പിഎൻ‍ബി ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ പങ്കുചേരില്ലെന്നാണ് മോദി വ്യക്തമാക്കിയത്.

കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യം

കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യം

മുൻ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരന്‍ ഗോകുൽനാഥ് ഷെട്ടി ഉൾപ്പെടെ ആറ് കുറ്റവാളികളെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. തട്ടിപ്പ് കേസിലെ അഞ്ച് കുറ്റവാളികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യവും സിബിഐ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. വാർത്താ ഏജൻ‍സി എഎൻ‍ഐയെ ഉദ്ധരിച്ച് ലൈവ് മിന്റാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിലെ പ്രത്യേക സിബിഐസ കോടതിയാണ് കേസ് പരിഗണിച്ചത്.

സിബിഐ കേസെടുത്തു

സിബിഐ കേസെടുത്തു

ഫെബ്രുവരി 14നാണ് 11,300 കോടിയുടെ പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നത്. തട്ടിപ്പ് നടന്നതായി മനസ്സിലാക്കിയ പിഎൻബി സിബിഐയെ സമീപിക്കുമ്പോഴേയ്ക്കും നീരവ് മോദിയും ബന്ധുവും ഗീതാജ്ഞ‍ലി ഗ്രൂപ്പ് ഉടമയുമായ മെഹുൽ ചോക്സിയും കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടിരുന്നു. ഇന്ത്യൻ ബാങ്കുകളുടെ വിദേശത്തെ ബ്രാഞ്ചിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള ലെറ്റേഴ്സ് ഓഫ് അണ്ടർസ്റ്റാൻ‍ഡിംഗ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. മെഹുൽ ചോക്സിയ്ക്കും നീരവിനും പുറമേ കുടുംബാംഗങ്ങൾക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.

എങ്ങനെ കേസുമായി സഹകരിക്കും

എങ്ങനെ കേസുമായി സഹകരിക്കും

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടാൽ എങ്ങനെ ഹാജരാകുമെന്നും നീരവ് എൻ‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച ഇമെയിലിൽ ആരാഞ്ഞിരുന്നു. ഇരുവരും രാജ്യത്തേയ്ക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായതോടെയാണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ടുകൾ റദ്ദാക്കിയത്. ആദ്യം പ്രതികരിക്കാൻ ഒരാഴ്ച സമയം അനുവദിച്ചുവെങ്കിലും ഇരുവരും ഇന്ത്യയോട് പ്രതികരിച്ചിരുന്നില്ല.

അന്വേഷണത്തോട് സഹകരിക്കില്ലെന്ന്

അന്വേഷണത്തോട് സഹകരിക്കില്ലെന്ന്

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് നേരത്തെ നീരവ് മോദി വ്യക്തമാക്കിയിരുന്നു. സിബിഐയ്ക്ക് അയച്ച ഇമെയിൽ‍ സന്ദേശത്തിലാണ് നീരവ് മോദി ഇക്കാര്യം വ്യക്തമാക്കുന്നത്. 11,300 കോടി രൂപയുടെ പിഎൻ‍ബി ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ പങ്കുചേരില്ലെന്നാണ് മോദി വ്യക്തമാക്കിയത്. വിദേശത്ത് ബിസിനസ് ഉണ്ടായിരിക്കെ അന്വേഷണവുമായി സഹകരിക്കാൻ കഴിയില്ലെന്നാണ് മോദി വ്യക്തമാക്കിയത്.നീരവ് മോദിയുടെ ഔദ്യോഗിക ഇമെയിൽ ഐഡി വഴിയാണ് നീരവും എൻ‍ഫോഴ്സ്മെന്റും ആശയവിനിമയം നടത്തിയത്.

 വേറെയും സാമ്പത്തിക തട്ടിപ്പ് കേസ്

വേറെയും സാമ്പത്തിക തട്ടിപ്പ് കേസ്

11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ ഇന്ത്യയിൽ‍ മെഹുൽ ചോക്സിയ്ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നനു. മെഹുല്‍‍ ചോക്സി രാജ്യത്തെ വിവിധ ബാങ്കുകളിലേയ്ക്കായി 5,280 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. മെഹുൽ ചോക്സിയുടെ ഗീതാജ്ഞലി ഗ്രൂപ്പാണ് പ്രതിസ്ഥാനത്തുള്ളത്. 5,280 കോടി രൂപ 31 ബാങ്കുകൾക്കായി തിരിച്ചടയ്ക്കാനുണ്ടെന്നാണ് കേന്ദ്ര ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്.

മണിക് സര്‍ക്കാരിന് മുമ്പിൽ ഇനി മൂന്ന് വഴി!! അഭയം തേടാൻ കേരളമോ.. ബംഗാളോ.. ബംഗ്ലാദേശോ.. , സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹിമാന്ത് ബിശ്വ ശര്‍മമണിക് സര്‍ക്കാരിന് മുമ്പിൽ ഇനി മൂന്ന് വഴി!! അഭയം തേടാൻ കേരളമോ.. ബംഗാളോ.. ബംഗ്ലാദേശോ.. , സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹിമാന്ത് ബിശ്വ ശര്‍മ

English summary
Special PMLA Court has just issued non bailable arrest warrants against Mehul Choksi and Nirav Modi in the PNB fraud case. Enforcement Directorate (ED) administers the prevention of money laundering act (PMLA)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X