Get Updates
Get notified of breaking news, exclusive insights, and must-see stories!

പോയസ് ഗാര്‍ഡനില്‍ നിന്നും ശശികലയെ അത്ര പെട്ടെന്ന് ഒഴിപ്പിക്കാനാവില്ല.. സര്‍ക്കാര്‍ സ്വത്തല്ലെന്ന്..!

ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡന്‍ ഇപ്പോള്‍ കയ്യടക്കിവെച്ചിരിക്കുന്നത് തോഴി ശശികലയും കുടുംബവുമാണ്. ശശികലയെ ജയലളിതയുടെ വീട്ടില്‍ നിന്നും ഒഴിപ്പിക്കാനാണ് പോയസ് ഗാര്‍ഡന്‍ അമ്മയുടെ സ്മാരകമായി പ്രഖ്യാപിക്കുമെന്ന് പനീര്‍ശെല്‍വം പ്രഖ്യാപിച്ചത്.

എന്നാല്‍ ശശികലയെ പുറത്താക്കല്‍ പനീര്‍ശെല്‍വത്തിന് അത്ര എളുപ്പമാവില്ലെന്നാണ് അറിയുന്നത്. പോയസ് ഗാര്‍ഡന്‍ സര്‍ക്കാര്‍ സ്വത്തല്ലെന്നാണ് ശശികല വിഭാഗം വാദിക്കുന്നത്.

വസതി സ്വകാര്യസ്വത്ത്

വേദനിലയം ജയലളിതയുടെ സ്മാരകമാക്കുമെന്ന പനീര്‍ശെല്‍വത്തിന്റെ പ്രഖ്യാപനത്തെ ശക്തമായാണ് ശശികല പക്ഷം നേരിടുന്നത്. ജയലളിതയുടെ വസതി സ്വകാര്യസ്വത്ത് ആണെന്നാണ് ശശികല അനുകൂലികള്‍ വാദിക്കുന്നത്.

വിൽപത്രം വ്യാജം

ശശികലയുടെ സഹോദര ഭാര്യ ഇളവരശിയുടെ മകന്‍ വിവേകിന്റെ പേരിലാണ് പോയസ് ഗാര്‍ഡന്‍ ജയലളിത എഴുതി വെച്ചിരിക്കുന്നത് എന്നാണ് ശശികല വിഭാഗം നേതാവ് മാര്യ ഷകീല്‍ പറയുന്നത്. അതേസമയം ഈ വില്‍പത്രം വ്യാജമാണെന്നാണ് പനീര്‍ശെല്‍വം ക്യാമ്പ് അവകാശപ്പെടുന്നത്.

അമ്മ അകറ്റിയവർ

ശശികലയുടെ കുടുംബം അടക്കം പോയസ് ഗാര്‍ഡനില്‍ താമസിക്കുന്നതിനെയാണ് പനീര്‍ശെല്‍വം ചോദ്യം ചെയ്തിരുന്നു. അമ്മയ്ക്ക് അടുപ്പിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ് ഇന്ന് അമ്മയുടെ വീട്ടില്‍ താമസിച്ച് തങ്ങളെ വഞ്ചകരെന്ന് വിളിക്കുന്നതെന്നും പനീര്‍ശെല്‍വം ആരോപിച്ചിരുന്നു.

തുറന്ന യുദ്ധം

ശശികലയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോയസ് ഗാര്‍ഡനിലും പനീര്‍ശെല്‍വം പിടിമുറുക്കാനുളള നീക്കം തുടങ്ങിയത്. വീടിനൊപ്പം ജയലളിതയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളും അവകാശിയില്ലാതെ കിടക്കുകയാണ്.

സ്വത്തുക്കൾക്ക് അവകാശിയില്ല

വില്‍പത്രം വ്യാജമാണെന്ന് പനീര്‍ശെല്‍വത്തിന് തെളിയിക്കാനായാല്‍ പിന്നെ പോയസ് ഗാര്‍ഡന്‍ ആര്‍ക്ക് സ്വന്തം എന്നത് തര്‍ക്ക വിഷയമാകും. ജയലളിത സ്വത്തുക്കള്‍ ആര്‍ക്കും എഴുതിവെച്ചിട്ടില്ല എന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശശികലയെ കുരുക്കാൻ

തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രിയെന്ന അധികാരം ഉപയോഗിച്ചാണ് ജയലളിതയുടെ മരണത്തില്‍ പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇതേ അധികാരം ഉപയോഗിച്ച് പറ്റാവുന്നത്ര ശശികലയെ കുടുക്കിലാക്കാനാണ് പനീര്‍ശെല്‍വത്തിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+