കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോലീസ് വസ്ത്രങ്ങൾ വലിച്ചു കീറി; ക്രൂര മർദ്ദനം', ആരോപണവുമായി കോൺഗ്രസ് വനിതാ എംപി, വീഡിയോ പങ്കിട്ട് തരൂർ

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: ഡൽഹി പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും ആരോപിച്ച് കോൺഗ്രസ് വനിത എംപി ജ്യോതിമണി. ഇവർ ആരോപണം ഉന്നയിക്കുന്നതിന്റെ വീഡിയോ പാർട്ടി മുതിർന്ന നേതാവും എംപിയും ആയ ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ചു. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് ഇഡിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം നടന്നത്. "ഏത് ജനാധിപത്യത്തിലും ഇത് അതിരുകടന്നതാണ്. ഒരു സ്ത്രീ പ്രതിഷേധക്കാരിയെ ഇതുപോലെ കൈകാര്യം ചെയ്യുന്നത് എല്ലാ ഇന്ത്യൻ മര്യാദകളും ലംഘിക്കുന്നതാണ്." വീഡിയോക്ക് അടിക്കുറിപ്പായി തരൂർ എഴുതി.

"ഡൽഹി പോലീസിന്റെ പെരുമാറ്റത്തെ ഞാൻ അപലപിക്കുകയും ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്യുന്നു" എന്നും തരൂർ കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ കരൂരിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് ജ്യോതിമണി. "ഡൽഹി പോലീസ് ഉദ്യോഗസ്ഥർ തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി. ഒരു കുറ്റവാളിയെപ്പോലെ മറ്റ് സ്ത്രീ പ്രതിഷേധക്കാർക്കൊപ്പം ബസിൽ കൊണ്ടുപോയി" എന്നാണ് ജ്യോതിമണി ആരോപിക്കുന്നത്. ഇവർ എഴുന്നേറ്റ് നിന്ന് വസ്ത്രത്തിന്റെ കീറിയ ഭാ ഗങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്. തങ്ങൾക്ക് വെള്ളം തരാൻ പോലും പോലീസ് തയ്യാറായില്ല എന്നും ഇവർ പറയുന്നു.

 jothimani

"ഞാനടക്കം 7-8 സ്ത്രീകളാണ് ബസിൽ ഉള്ളത്. ഞങ്ങൾ പലതവണ വെള്ളം ചോദിച്ചിട്ടും അവർ നിരസിച്ചു. ഞങ്ങൾ വെള്ളം പുറത്ത് നിന്ന് വാങ്ങാൻ ശ്രമിക്കുമ്പോൾ, ഞങ്ങൾക്ക് വെള്ളം നൽകരുതെന്ന് അവർ വിൽപ്പനക്കാരോട് പറയുന്നു," ജോതിമണി കൂട്ടിച്ചേർത്തു. വിഷയം പരിശോധിക്കണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് വീഡിയോ വഴി ജോതിമണി ആവശ്യപ്പെട്ടു. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാഹുൽ ഗാന്ധി ഇഡി ആസ്ഥാനത്ത് എത്തിയത്. ഇവിടെയും രാജ്യത്തിന്റെ പല ഭാ ഗങ്ങളിലും ഇതിൽ പ്രതിഷേധിച്ച് കോൺ ഗ്രസ് പ്രകടനങ്ങൾ നടത്തിയിരുന്നു. ഡൽഹിയിലെ പോലീസിന്റെ നടപടിയിൽ പല നേതാക്കൾക്കും പ്രവർത്തകർക്കും മർദ്ദനമേറ്റതായി റിപ്പോർട്ട് ഉണ്ട്.

ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു; കോണ്‍ഗ്രസ് എംപിമാരോട് ഞായറാഴ്ച ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശംഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു; കോണ്‍ഗ്രസ് എംപിമാരോട് ഞായറാഴ്ച ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം

പോലീസ് മർദിച്ചതിനെ തുടർന്ന് മുൻ കേന്ദ്ര മന്ത്രിയായിരുന്ന പി ചിദംബരത്തിന് വാരിയെല്ലിന് ഒടിവുണ്ടായതായി പാർട്ടി അറിയിച്ചു. കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി പോലീസിനെതിരെ നിയമവിരുദ്ധമായി തടങ്കലിലാക്കിയതിനും മർദിച്ചതിനും പരാതി നൽകിയിട്ടുണ്ട്. കെസി വേണുഗോപാൽ, പ്രമോദ് തിവാരി എന്നിവർക്കും മർദ്ദനം ഏറ്റതായി കോൺ ഗ്രസ് ആരോപിക്കുന്നുണ്ട്. അന്വേഷണ ഏജൻസികളെ ഉപയോ ഗിച്ച് ബിജെപി പകപോക്കൽ രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് കോൺ ഗ്രസ് ആരോപിക്കുന്നത്. അതേ സമയം കോൺഗ്രസിന്റെ അവകാശവാദം ഡൽഹി പോലീസ് നിഷേധിച്ചു.

നയന മനോഹരി നയന എൽസ; ഗ്ലാമറസ് ലുക്കിൽ കണ്ണുതളളി ആരാധകർ! വേറിട്ട ഫോട്ടോസ് കണ്ടാലോ?

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

English summary
Police brutally beat and tore clothes; Congress woman MP, video shared by shasi tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X