കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ട്വിറ്റര്‍; ബംഗാള്‍ സ്വദേശിക്കെതിരെ രാജ്യദ്രോഹക്കുറ്റം

  • By Gokul
Google Oneindia Malayalam News

ബെംഗളൂരു: ഇറാഖിലെ തീവ്രവാദ സംഘടന ഐസിസിന് വേണ്ടി ട്വിറ്റര്‍ കൈകാര്യം ചെയ്ത ബംഗാള്‍ സ്വദേശി മെദ്ഹി മസൂദ് ബിശ്വാസിനെതിരെ യുഎപിഎ പ്രകാരം കേസെടുത്തു. നേരത്തെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തതെന്നായിരുന്നു വാര്‍ത്തകള്‍. രാജ്യത്തിനെതിരെ മെദ്ഹി പ്രവര്‍ത്തിച്ചില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ താന്‍ ആരെയും പ്രേരിപ്പിച്ചിട്ടില്ലെന്നും, പണംവാങ്ങി തീവ്രവാദ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തിയ തീവ്രവാദസംഘം ഐസിസിനുവേണ്ടി പ്രവര്‍ത്തിച്ചത് ഇന്ത്യയ്‌ക്കെതിരെയുള്ള പടയൊരുക്കമായിത്തന്നെ കരുതാമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

mehdi-masroor-biswas-isis-twitter

അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ ഐസിസിനെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ ഒരു ഐസിസുകാരനെതിരെ നടപടിയെടുക്കാതിരിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനം തടയാനുള്ള ലോകരാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് രഹസ്യാന്വേഷണ സംഘം പറയുന്നു.

ഇന്ത്യയില്‍നിന്നടക്കം ആയിരക്കണക്കിന് യുവാക്കളെ ഐസിസിലേക്ക് ആകര്‍ഷിക്കാന്‍ മെദ്ഹി മസൂദ് ട്വിറ്ററിലൂടെ ശ്രമിച്ചെന്ന് വ്യക്തമായിട്ടുണ്ട്. പല ഐസിസ് മേധാവികളുമായും ഇയാള്‍ നേരിട്ട് ആശയവിനമയം നടത്തിയതായും അന്വേഷണ ഏജന്‍സി കണ്ടെത്തി. 17,700 ഫോളേവേഴ്‌സ് ഉള്ള ഇയാളുടെ അക്കൗണ്ട് ഇപ്പോള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് സ്വദേശികളായിന്നു.

English summary
Police charged UAPA for Islamic State twitter account handler
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X