കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷ ദിനത്തിലെ കൂട്ട പീഡനം, കാമവെറിയന്‍മാര്‍ക്ക് വല വിരിച്ച് പോലിസ്, ആറ് പേര്‍ കസ്റ്റഡിയില്‍

പുരുഷന്‍മാര്‍ യുവതികളെ ആക്രമിക്കുന്നതിന്റെയും കയറിപ്പിടിക്കുന്നതിന്റെയും നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

ബെംഗളൂരു: പുതുവര്‍ഷത്തലേന്ന് നടുറോഡില്‍ പെണ്‍ക്കുട്ടികളെ കൂട്ടമായി പീഡിപ്പിച്ച സംഭവത്തില്‍ ബെംഗളൂരുവില്‍ ആറ് പേര്‍ കസ്റ്റഡിയില്‍. ആഘോഷത്തിനിടെ പെണ്‍ക്കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു പോലിസ് ആദ്യം പറഞ്ഞത്. എന്നാല്‍ ഇതേ സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണിപ്പോള്‍ പോലിസ്.

പുരുഷന്‍മാര്‍ യുവതികളെ ആക്രമിക്കുന്നതിന്റെയും കയറിപ്പിടിക്കുന്നതിന്റെയും നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇത് പരിശോധിച്ചാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് ഓഫിസര്‍ ഹേമന്ദ് നിംബാല്‍ക്കര്‍ പറഞ്ഞു.

ഡല്‍ഹിയേക്കാള്‍ സുരക്ഷിതമല്ല ബെംഗളൂരു

ഇന്ത്യയില്‍ പെണ്‍ക്കുട്ടികള്‍ സുരക്ഷിതരല്ലെന്ന തരത്തിലാണ് സംഭവം ആഗോള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. സുരക്ഷിത-ശുചിത്വ നഗരമെന്ന ബെംഗളൂരുവിന്റെ ഖ്യാതിയും ഇതോടെ ഇല്ലാതായി. ഡല്‍ഹിയേക്കാള്‍ സുരക്ഷിതത്വം കുറഞ്ഞ നഗരമായാണ് ബെംഗളൂരുവിനെ കാണുന്നതെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രതികരണം.

വിവാദത്തില്‍ കുടങ്ങി മന്ത്രി

2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍ക്കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് ശേഷം നിലവില്‍ വന്ന ശക്തമായ നിയമങ്ങള്‍ക്കും സ്ത്രീകളെ സുരക്ഷിതരാക്കാന്‍ സാധിക്കുന്നില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ബെംഗളൂരു പീഡനത്തിന് കാരണം സ്ത്രീകള്‍ പാശ്ചാത്യ വസ്ത്രധാരണവും മാതൃകയും അനുകരിച്ചതാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ലജ്ജാകരമെന്ന് വനിതാ കമ്മീഷന്‍

ബെംഗളൂരുവില്‍ നഗരമധ്യത്തിലെ സ്ത്രീകള്‍ക്കെതിരായ ആക്രമണം ലജ്ജാകരമാണെന്ന് വിലയിരുത്തിയ ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. മന്ത്രിയുടെ പ്രതികരണത്തെ അവര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും സംഭവത്തിനെതിരേ രംഗത്ത് വന്നിരുന്നു.

പോലിസ് നിലപാട് മാറ്റി

പുതുവര്‍ഷ ദിനത്തിലെ സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു പോലിസ് തിങ്കളാഴ്ച അറിയിച്ചത്. അതിന് ശേഷം ഒരു സ്ത്രീ താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് ആരോപിച്ച് രംഗത്തുവന്നു. ചിലര്‍ പീഡിപ്പിക്കപ്പൈടുന്നത് കണ്ടെന്ന് മറ്റു സ്ത്രീകളും പറഞ്ഞു. നിരവധി സ്ത്രീകളെ പുരുഷന്‍മാര്‍ കയറിപ്പിടിക്കുന്ന ചിത്രങ്ങള്‍ ബെംഗളൂരുവിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് പോലിസിന് നിലപാട് മാറ്റേണ്ടി വന്നത്.

മാധ്യമങ്ങളോട് വെളിപ്പെടുത്തി യുവതി

ചൈതാലി വാസ്‌നിക് എന്ന യുവതി തനിക്കുണ്ടായ അനുഭവം എന്‍ഡിടിവിയോട് വിവരിച്ചു. രാത്രി 1.30ന് വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു അവര്‍. രണ്ട് യുവാക്കള്‍ വന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. കയറി പിടിക്കുകയും ചെയ്തു. ആരും തന്നെ സഹായിക്കാനെത്തിയില്ലെന്നും പോലിസ് ആ പ്രദേശത്ത് ഇല്ലായിരുന്നുവെന്നും വാസ്‌നിക് പറഞ്ഞു.

English summary
Police detained at least six suspects on Wednesday, days after outrage erupted in the country over several women allegedly being groped and molested during New Year’s Eve celebrations in Bengaluru. Police officer Hemant Nimbalkar said at least six men were detained after several video clips of women being attacked by groups of men went viral on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X