കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമാന്‍ ജയന്തി: ബംഗാള്‍ ജാഗ്രതയില്‍, ആയുധമേന്തിയുള്ള റാലികള്‍ നിരോധിച്ചെന്ന് മമത, സുരക്ഷ ശക്തം!!

റാലികള്‍ക്ക് പുറമേ ഘോഷയാത്രയും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്

Google Oneindia Malayalam News

കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബംഗാളില്‍ കനത്ത സുരക്ഷ. സംസ്ഥാനത്ത് ഹനുമാന്‍ ജയന്തി കൂടി നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്. ബിജെപി-ആര്‍എസ്എസ് വിഭാഗം മന:പ്പൂര്‍വം സംഘര്‍ഷത്തിന് ശ്രമിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി കരുതുന്നുണ്ട്. ആയുധമേന്തിയുള്ള റാലികള്‍ നിരോധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇതേ റാലിയുടെ പേരില്‍ മമതയുമായി തുറന്ന പോരിലെത്തിയിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. ക്ഷേത്രങ്ങള്‍, പള്ളികള്‍, മറ്റ് മതസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അധിക സുരക്ഷയൊരുക്കാന്‍ മമത ആവശ്യപ്പെട്ടിട്ടുണ്ട്.

രാമനവമി സംഘര്‍ഷം: ബാബുല്‍ സുപ്രിയോ കുരുക്കില്‍, സംഘര്‍ഷസ്ഥലത്ത് ഭീഷണി മുഴക്കി, പോലീസ് കേസെടുത്തു!!രാമനവമി സംഘര്‍ഷം: ബാബുല്‍ സുപ്രിയോ കുരുക്കില്‍, സംഘര്‍ഷസ്ഥലത്ത് ഭീഷണി മുഴക്കി, പോലീസ് കേസെടുത്തു!!

1

അതേസമയം റാലികള്‍ക്ക് പുറമേ ഘോഷയാത്രയും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അസനോള്‍-ദുര്‍ഗാപൂര്‍ പ്രദേശം കനത്ത സംരക്ഷയിലാണ്. ഇവിടെയാണ് രാമനവമിയുടെ ഭാഗമായുള്ള ചടങ്ങില്‍ സംഘര്‍ഷമുണ്ടായത്. കൊല്‍ക്കത്തയില്‍ നിന്ന് പ്രത്യേക സുരക്ഷാ സംഘത്തെ ഈ മേഖലയില്‍ എത്തിച്ചിട്ടുണ്ടെന്ന് അസനോള്‍ കമ്മീഷണര്‍ എല്‍എന്‍ മീന പറഞ്ഞു. ആയുധമില്ലാതെ മതപരമായ റാലികള്‍ നടത്താന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നും പോലീസ് പറഞ്ഞു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡിജിപി, ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

2

ഹനുമാന്‍ ജയന്തിയുടെ റാലിക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുസ്ലീം വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വമ്പന്‍ റാലികളൊന്നും കലാപത്തിന്റെ പശ്ചാത്തലത്തില്‍ നടത്തുന്നില്ലെന്ന് ബിജെപിയും വിഎച്ച്പിയും അറിയിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും ക്ലബുകളിലും മാത്രമായിരിക്കും ഇവര്‍ പരിപാടികള്‍ നടത്തുക. ഇപ്പോള്‍ ഹനുമാന്‍ ജയന്തി ആഘോഷിക്കുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുമെന്ന് വിഎച്ച്പി പറയുന്നു. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഹനുമാന്‍ ജയന്തി ആഘോഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

കര്‍ണാടകത്തില്‍ മുഖ്യന്‍റേയും മുന്‍ മുഖ്യന്‍റേയും മക്കള്‍ ഒരേ മണ്ഡലത്തില്‍ ഏറ്റുമുട്ടുംകര്‍ണാടകത്തില്‍ മുഖ്യന്‍റേയും മുന്‍ മുഖ്യന്‍റേയും മക്കള്‍ ഒരേ മണ്ഡലത്തില്‍ ഏറ്റുമുട്ടും

സ്ത്രീ വിരുദ്ധ പരാമർശത്തിന് കുഞ്ഞാലിക്കുട്ടിയുടെ സർട്ടിഫിക്കറ്റ്; മതപണ്ഡിതർക്ക് മിണ്ടാൻ കഴിയുന്നില്ലസ്ത്രീ വിരുദ്ധ പരാമർശത്തിന് കുഞ്ഞാലിക്കുട്ടിയുടെ സർട്ടിഫിക്കറ്റ്; മതപണ്ഡിതർക്ക് മിണ്ടാൻ കഴിയുന്നില്ല

English summary
police increase security ahead of hanuman jayanthi celebrations in west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X