കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് അടിവയറ്റില്‍ ചവിട്ടി; ക്രൂരമായി മര്‍ദ്ദിച്ചു: കസ്റ്റഡിയിലെ പീഡനം സദഫ് ജാഫര്‍ പറയുന്നു

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ പ്രക്ഷോഭത്തിനിടെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയത് നടിയും ആക്ടിവിസ്റ്റുമായ സദഫ് ജാഫറിന് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂര പീഡനം. ആഴ്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച ജാമ്യത്തിലിറങ്ങിയ അവര്‍ എന്‍ഡിടിവിയോടാണ് അനുഭവങ്ങള്‍ പങ്കുവച്ചത്.

ലഖ്‌നൗവില്‍ കഴിഞ്ഞമാസം നടന്ന പ്രക്ഷോഭത്തിനിടെയാണ് സദഫ് ജാഫര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രക്ഷോഭത്തിനിടെ ഫേസ്ബുക്ക് ലൈവ് നല്‍കവെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്നും ക്രൂരമായി മര്‍ദ്ദനമേറ്റെന്നും അവര്‍ വിശദീകരിച്ചു...

പുരുഷ പോലീസ് ഓഫീസര്‍

പുരുഷ പോലീസ് ഓഫീസര്‍

പുരുഷ പോലീസ് ഓഫീസര്‍ തന്നെ അടിവയറ്റില്‍ ചവിട്ടിയെന്ന് സദഫ് ജാഫര്‍ പറഞ്ഞു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം പാകിസ്താനിലേക്ക് പോകൂ എന്ന് പറഞ്ഞെന്നും അവര്‍ പ്രതികരിച്ചു. കഴിഞ്ഞാഴ്ചയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്.

കലാപമുണ്ടാക്കി എന്ന വകുപ്പ്

കലാപമുണ്ടാക്കി എന്ന വകുപ്പ്

കലാപമുണ്ടാക്കി എന്ന വകുപ്പ് പ്രകാരമാണ് സദഫ് ജാഫര്‍ ഉള്‍പ്പെടെ അറസ്റ്റിലായവര്‍ക്കെതിരെ എടുത്ത കേസ്. പോലീസുകാര്‍ മോശമായിട്ടാണ് പെരുമാറിയത്. മാനസികമായും ശാരീരികമായും പീഡനം ഏല്‍ക്കേണ്ടിവന്നു. ലഖ്‌നൗവിലെ പരിവര്‍ത്തന്‍ ചൗക്കില്‍ വച്ച് ഡിസംബര്‍ 19നാണ് സദഫ് ജാഫര്‍ അറസ്റ്റിലായത്.

ഓഫീസര്‍ മുഖത്തടിച്ചു

ഓഫീസര്‍ മുഖത്തടിച്ചു

കസ്റ്റഡിയിലെടുത്ത ഉടനെ പോലീസ് മര്‍ദ്ദനം തുടങ്ങി. വനിതാ ഓഫീസര്‍ മുഖത്തടിച്ചു. പിന്നീട് പുരുഷ ഓഫീസര്‍ എത്തി അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അടിവയറ്റില്‍ ചവിട്ടി. ഐജി റാങ്കിലുള്ള ഓഫീസറാണ് ചവിട്ടിയതെന്നും സദഫ് ജാഫര്‍ പറഞ്ഞു.

 വെള്ളം പോലും തന്നില്ല

വെള്ളം പോലും തന്നില്ല

സദഫ് ജാഫറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി ഒട്ടേറെ പ്രമുഖര്‍ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും നിര്‍മാതാവ് മീര നായരുമടങ്ങുന്ന പ്രമുഖര്‍ ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വെള്ളം പോലും പോലീസ് തന്നില്ലെന്നും സദഫ് ജാഫര്‍ പറഞ്ഞു.

ഇനി അവര്‍ക്ക് വേണ്ടി പോരാടും

ഇനി അവര്‍ക്ക് വേണ്ടി പോരാടും

വെള്ളവും ഭക്ഷണവും ചോദിച്ചു. കൊടും തണുപ്പായതിനാല്‍ പുതയ്ക്കാന്‍ വസ്ത്രം ചോദിച്ചു. പോലീസ് തന്നില്ല. ഒട്ടേറെ നിരപരാധികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരെല്ലാം ഇപ്പോഴും ജയിലിലാണ്. ഇനി അവര്‍ക്ക് വേണ്ടി പോരാടുമെന്നും സദഫ് ജാഫര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ പൗരത്വം നല്‍കല്‍ നടപടി തുടങ്ങി; മുസ്ലിം കുടിയേറ്റക്കാരെ നാടുകടത്തുംഉത്തര്‍ പ്രദേശില്‍ പൗരത്വം നല്‍കല്‍ നടപടി തുടങ്ങി; മുസ്ലിം കുടിയേറ്റക്കാരെ നാടുകടത്തും

English summary
Police Kicked In Stomach, Asked To Go To Pak: Activist Arrested In Lucknow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X