കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് പാസ് ബുക്കുകള്‍ 37 എണ്ണം, 44 എടിഎം കാര്‍ഡ്; കര്‍ഷകന്‍ പിടിയില്‍

നാഷണലൈസ്ഡ് ബാങ്കുകളിലെയും പോസ്റ്റാഫീസുകളിലെയും പാസ്ബുക്കുകളാണ് കണ്ടെടുത്തത്. കൂടാതെ 34 ചെക്ക് ബുക്കുകളും 200ല്‍ അധികം ബ്ലാങ്ക് ചെക്കുകളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ഗുവാഹത്തി: കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് അസം പോലീസ് നടത്തിയ റെയ്ഡില്‍ ഒരു കര്‍ഷന്റെ പക്കല്‍ നിന്നും 37 പാസ് ബുക്കുകളും, 44 എടിഎം കാര്‍ഡുകളും കണ്ടെടുത്തു. അസമിലെ മജുലി ജില്ലയില്‍ മധുപുര്‍ ഗ്രാമവാസിയായ ജിന്റു ബോറയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

നാഷണലൈസ്ഡ് ബാങ്കുകളിലെയും പോസ്റ്റാഫീസുകളിലെയും പാസ്ബുക്കുകളാണ് കണ്ടെടുത്തത്. കൂടാതെ 34 ചെക്ക് ബുക്കുകളും 200ല്‍ അധികം ബ്ലാങ്ക് ചെക്കുകളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. താന്‍ ഗ്രാമവാസികള്‍ക്ക് പണം കടം കൊടുത്തതിന് ഈടായി വാങ്ങി സൂക്ഷിച്ചിരിക്കുന്നവയാണ് ഇവയെന്ന് കര്‍ഷകന്‍ പറയുന്നു.

credit-cards

അതേസമയം, ഇത് കള്ളപ്പണ ഇടപാടിനായി സൂക്ഷിച്ച അക്കൗണ്ടുകളാണെന്നാണ് പോലീസ് സംശയിക്കുന്നത്. പലരുടെ പേരിലും അക്കൗണ്ടുകള്‍ തുടങ്ങി അവയില്‍ ബോറ പണം സൂക്ഷിക്കുകയായിരിക്കാമെന്നാണ് സംശയം. എന്നാല്‍, ഇയാളുടെ പക്കല്‍ നിന്നും നിരോധിച്ചതോ പുതിയതോ ആയ നോട്ടുകള്‍ കണ്ടെടുത്തിട്ടില്ല.

കഴിഞ്ഞദിവസം ഗുജറാത്തില്‍ അറസ്റ്റിലായ മഹേഷ് ഷായും ഒട്ടേറെപ്പേരുടെ ബിനാമിയാണെന്ന് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച അവസരം മുതലെടുത്ത് 65,000 കോടി രൂപയാണ് ഇയാള്‍ വെളുപ്പിച്ചത്. പലരുടെയും പണം ഷാ വെളുപ്പിച്ചു നല്‍കുകയായിരുന്നെന്നാണ് ആദായനികുതി വകുപ്പിന് മൊഴി നല്‍കിയത്.

English summary
Police seize 37 bank passbooks, 44 ATM cards from Assam farmer, questioning him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X